പൂരം: ആശങ്കകള്‍ ബാക്കിയുണ്ടെങ്കില്‍ ഇടപെടുമെന്ന് മന്ത്രി കെ. രാജന്‍
എ.ഡി.ജി.പിയുടെ അന്വേഷണ റിപ്പോര്‍ട്ടിനെതിരേ വി.എസ്. സുനില്‍കുമാര്‍
തൃശൂര്‍: പൂരം വിഷയത്തില്‍ മുഖ്യമന്ത്രി ഇടപെട്ടിട്ടുണ്ടെന്നും അതിന് ശേഷവും ആശങ്കകള്‍ ബാക്കിയുണ്ടെങ്കില്‍ ഇടപെടുമെന്നും മന്ത്രി കെ. രാജന്‍ പറഞ്ഞു. പൂരവുമായി ബന്ധപ്പെട്ട ആശങ്കകള്‍ പരിഹരിക്കപ്പെടണമെന്നും എന്താണ് സംഭവിച്ചതെന്ന് അറിയണമെന്നും അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. ഒന്നും സ്വകാര്യമായി വെക്കാന്‍ കഴിയില്ലെന്നും പറഞ്ഞു.
ദേവസ്വങ്ങള്‍ തമ്മിലുള്ള തര്‍ക്കവുമായി ബന്ധപ്പെട്ട് പൂരം എക്സിബിഷന്‍ മുടങ്ങാന്‍ പോകുന്നുവെന്ന് ഒരുഘട്ടത്തില്‍ വന്നപ്പോള്‍ സര്‍ക്കാര്‍ കൃത്യമായി ഇടപെട്ടിരുന്നു. മുഖ്യമന്ത്രി നേരിട്ട് ഇരു ദേവസ്വം ബോര്‍ഡുകളെയും ഇരുത്തി ആ പ്രശ്നത്തിന് ഒരു പരിഹാരം കാണുകയും ചെയ്തു. തുടര്‍ന്ന് എഴുന്നള്ളിപ്പുമായി ബന്ധപ്പെട്ട് കോടതി ഇടപെടലുണ്ടായി. ആ ഘട്ടത്തിലും സര്‍ക്കാരും സര്‍ക്കാര്‍ അഭിഭാഷകനും ഇടപെട്ടു. ആദ്യഘട്ടം മുതല്‍ തന്നെ സര്‍ക്കാര്‍ പൂരത്തിന്റെ നടത്തിപ്പുമായി ബന്ധപ്പെട്ട് എല്ലാ നടപടിക്രമങ്ങളും നടത്തിയിരുന്നതായും മന്ത്രി പറഞ്ഞു.
ഇതിനിടെ പൂരം കലക്കലുമായി ബന്ധപ്പെട്ട എ.ഡി.ജി.പിയുടെ അന്വേഷണ റിപ്പോര്‍ട്ടിനെതിരേ സി.പി.ഐ. നേതാവ് വി.എസ്. സുനില്‍കുമാര്‍ രംഗത്തുവന്നു. പൂരം കലക്കലില്‍ ഗൂഢാലോചനയോ ബാഹ്യ ഇടപെടലോ ഉണ്ടായിട്ടില്ലെന്ന റിപ്പോര്‍ട്ട് അംഗീകരിക്കാനാകില്ല. റിപ്പോര്‍ട്ട് ഔദ്യോഗികമായി കാണാതെ പരസ്യമായി പ്രതികരിക്കുന്നത് ശരിയല്ലെന്നും പൂരം അലങ്കോലപ്പെടുത്തിയതിന് പിന്നില്‍ ഗൂഢാലോചനയുണ്ടെന്നും സുനില്‍കുമാര്‍ മാധ്യമങ്ങളോട് പറഞ്ഞു.
ഒരു കമ്മിഷണര്‍ മാത്രം വിചാരിച്ചാല്‍ പൂരം കലക്കാന്‍ ആവില്ല. 1300 പേജുള്ള റിപ്പോര്‍ട്ട് എന്ന് പറഞ്ഞാല്‍ നല്ല റിപ്പോര്‍ട്ട് ആയിരിക്കും. രണ്ടു മൂന്നു മണിക്കൂറിനുള്ളില്‍ റിപ്പോര്‍ട്ടിന്റെ വിശദാംശങ്ങള്‍ കിട്ടും. അതിനുശേഷം വിശദമായി പ്രതികരിക്കാമെന്നും അദ്ദേഹം പറഞ്ഞു. റിപ്പോര്‍ട്ട് ഔദ്യോഗികമായി കാണാതെ പരസ്യമായി പ്രതികരിക്കുന്നത് ശരിയല്ലെന്നും പൂരം അലങ്കോലപ്പെടുത്തിയതിന് പിന്നില്‍ ഗൂഢാലോചനയുണ്ടെന്നും സുനില്‍കുമാര്‍ പറഞ്ഞു. തനിക്കു മനസിലായ കാര്യങ്ങള്‍ അനുസരിച്ചിട്ടുള്ളത് ആ റിപ്പോര്‍ട്ടില്‍ വന്നു കൊള്ളണമെന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
