India NewsKerala NewsPolitics

ജാതി സെന്‍സസ് നടപ്പിലാക്കണം: ബി.എസ്.പി.

എസ്.സി-എസ്.ടി. രാഷ്ട്രീയ സംവരണം നിര്‍ത്തലാക്കണം: എസ്.സി-എസ്.ടി. ഫെഡറേഷന്‍

തൃശൂര്‍: സംസ്ഥാനത്ത് ജാതി സെന്‍സസ് നടപ്പിലാക്കണമെന്ന് ബി.എസ്.പി. സംസ്ഥാന പ്രസിഡന്റ് ജോയ് ആര്‍. തോമസ് ആവശ്യപ്പെട്ടു. സാഹിത്യ അക്കാദമി ഹാളില്‍ സംഘടിപ്പിച്ച ‘പൂന ഉടമ്പടിയും ജാതി സെന്‍സസും’ എന്ന സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഡോ. ബി.ആര്‍. അംബേദ്കര്‍ പൊരുതി നേടിയ സംവരണത്തില്‍ ഉപസംവരണവും ക്രീമിലെയറും ഏര്‍പ്പെടുത്തി സംവരണത്തെ തകര്‍ക്കാനുള്ള ഏതു ശ്രമങ്ങളെയും ചെറുത്തുതോല്‍പ്പിക്കണമെന്ന് സെമിനാറില്‍ വിഷയം അവതരിപ്പിച്ചുകൊണ്ട് സംസ്ഥാന ജനറല്‍ സെക്രട്ടറി രമേഷ് നന്മണ്ട പറഞ്ഞു. സ്റ്റേറ്റ് കോ-ഓര്‍ഡിനേറ്റര്‍ പി.കെ. സുബ്രഹ്മണ്യന്‍ അധ്യക്ഷത വഹിച്ചു.
അഖില കേരള പുലയോദ്ധാരണ സഭ സംസ്ഥാന ജനറല്‍ സെക്രട്ടറി യു.കെ. സദാനന്ദന്‍, കേരള സാംബവ മഹാസഭ സംസ്ഥാന വൈസ് പ്രസിഡന്റ് എം.കെ. ദിനേശന്‍, കെ.പി.എം.എസ്. ജില്ലാ സെക്രട്ടറി ഇ.കെ. മോഹന്‍ദാസ്, ദളിത് സാമൂഹിക പ്രവര്‍ത്തകന്‍ അഡ്വ. പി.കെ. പ്രദീപ്കുമാര്‍, കുന്നംകുളം മണ്ഡലം പ്രസിഡന്റ് ഇ.സി. സുനില്‍കുമാര്‍, സംസ്ഥാന സെക്രട്ടറി ടി. കൃഷ്ണന്‍ എന്നിവര്‍ പ്രസംഗിച്ചു.

തൃശൂര്‍: എസ്.സി-എസ്.ടി. രാഷ്ട്രീയ സംവരണം നിര്‍ത്തലാക്കണമെന്നും കമ്മ്യൂണല്‍ അവാര്‍ഡ് പുന:സ്ഥാപിക്കണമെന്ന് എസ്.സി-എസ്.ടി. ഫെഡറേഷന്‍ നാട്ടിക മണ്ഡലം കമ്മിറ്റി പുന കരാര്‍ ദിനത്തില്‍ സംഘടിപ്പിച്ച സെമിനാറില്‍ അഭിപ്രായമുയര്‍ന്നു. തളിക്കുളം ശ്രിനാരായണ സമാജം ഹാളില്‍ നടന്ന സെമിനാറില്‍ എഴുത്തുകാരന്‍ സുനില്‍ പുതുക്കാട് മുഖ്യപ്രഭാഷണം നടത്തി. ഇന്ത്യയില്‍ അധ:സ്ഥിത ജനവിഭാഗങ്ങളുടെ പ്രാതിനിധ്യ അവകാശം സംരക്ഷിക്കാനും എല്ലാ ജനവിഭാഗങ്ങള്‍ക്കും തുല്യ ജനാധിപത്യ അവകാശം നേടിക്കൊടുക്കാനും കമ്മ്യൂണല്‍ അവാര്‍ഡ് കൊണ്ടാണ് സാധ്യമായതെന്ന് അദ്ദേഹം പറഞ്ഞു.
ഫെഡറേഷന്‍ ജില്ലാ ചെയര്‍പേഴ്‌സണ്‍ അജിത നാരായണന്‍ അധ്യക്ഷത വഹിച്ചു. ഉദയന്‍ കടവില്‍, എന്‍.എ. അഭയന്‍, വിജയന്‍ വല്ലച്ചിറ, പി.എസ്. ധര്‍മ്മന്‍, എം.ആര്‍. പവിത്രന്‍, ടി.ആര്‍. കേശവന്‍ എന്നിവര്‍ പ്രസംഗിച്ചു.

Please follow and like us:

Leave a Reply

Your email address will not be published. Required fields are marked *

× Send Whatsapp Message