Kerala NewsLocal News

ഫാ. ഡോ. ദേവസി പന്തല്ലൂക്കാരനെ തൃശൂര്‍ പൗരാവലി ആദരിച്ചു

തൃശൂര്‍: കുട്ടികള്‍ക്ക് പോലും മദ്യവും മറ്റു ലഹരിവസ്തുക്കളും ലഭ്യമാകുന്ന അവസ്ഥ ഭാവികേരളം എത്ര ഭയാനകമാകുമെന്ന് ഊഹിക്കാവുന്നതാണെന്ന് മാര്‍ ഔഗിന്‍ കുര്യാക്കോസ് മെത്രാപ്പോലീത്ത പറഞ്ഞു. മദ്യത്തിന്റെ കാര്യത്തില്‍ മലയാളികളും സര്‍ക്കാരും നന്നാവത്തതെന്തേ എന്ന് പലപ്പോഴും ചിന്തിക്കാറുണ്ട്. എഴുത്തുകാരന്‍ ഫാ. ഡോ. ദേവസി പന്തല്ലൂക്കാരന് മദ്യ വിമോചന മഹാ സഖ്യത്തിന്റെ ആഭിമുഖ്യത്തില്‍ തൃശൂര്‍ പൗരാവലി നല്‍കിയ ആദരം പരിപാടി സാഹിത്യ അക്കാദമി വൈലോപ്പിള്ളി ഹാളില്‍ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. സഭയ്ക്ക് പുറത്തേക്ക് തന്റെ പ്രവര്‍ത്തനങ്ങള്‍ വികസിപ്പിച്ച വൈദികനാണ് ഫാ. ദേവസി പന്തല്ലൂക്കാരന്‍. മതസൗഹാര്‍ദ രംഗത്തും അച്ചന്റെ സേവനങ്ങള്‍ ശ്രദ്ധിക്കപ്പെട്ടിട്ടുണ്ടെന്ന് മെത്രാപ്പോലീത്ത പറഞ്ഞു.
മദ്യ വിമോചന മഹാ സഖ്യം ജില്ലാ പ്രസിഡന്റ് തോമസ് കരിപ്പായി അധ്യക്ഷത വഹിച്ചു. സെന്റ് തോമസ് കോളജ് പ്രിന്‍സിപ്പല്‍ ഡോ. ഫാ. മാര്‍ട്ടിന്‍ കൊളമ്പ്രത്ത് മുഖ്യ പ്രഭാഷണം നടത്തി. സംസ്ഥാന പ്രസിഡന്റ് ഇ.എ. ജോസഫ് ആമുഖ പ്രസംഗം നടത്തി. സിനിമാ സംവിധായകന്‍ റഷീദ് പാറയ്ക്കല്‍, തൃശൂര്‍ പ്രസ്‌ക്ലബ് മുന്‍ പ്രസിഡന്റ് ജോയ് എം. മണ്ണൂര്‍, ദീപിക ദിനപത്രം മുന്‍ തൃശൂര്‍ ചീഫ് ഫ്രാങ്കോ ലൂയിസ്, ദൂരദര്‍ശന്‍ കേന്ദ്രം മുന്‍ ഡയറക്ടര്‍ ഡോ. സി.കെ. തോമസ്, ഫാ. മാത്യു സി.എം.ഐ. കോഴിക്കോട്, കെ.സി.ബി.സി. മദ്യവിരുദ്ധ സമിതി തൃശൂര്‍ അതിരൂപത മുന്‍ പ്രസിഡന്റ് സി.പി. ഡേവീസ്, മദ്യ വിമോചന മഹാ സഖ്യം സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.എ. മഞ്ജുഷ, തൃശൂര്‍ ജില്ലാ സെക്രട്ടറി ബേബി കണ്ണംപടത്തി, ജോയന്റ് സെക്രട്ടറി കെ.എസ്. ശിവരാമന്‍ എന്നിവര്‍ പ്രസംഗിച്ചു.

Please follow and like us:

Leave a Reply

Your email address will not be published. Required fields are marked *

× Send Whatsapp Message