പ്രവീണ പ്രശാന്ത് ചികിത്സാ സഹായ കമ്മിറ്റി രൂപീകരിച്ചു
തൃശൂര്‍: പ്രവീണ പ്രശാന്ത് ചികിത്സാ സഹായ കമ്മിറ്റി രൂപീകരിച്ചു. കരളിന് ഗുരുതരമായ അസുഖം ബാധിച്ച് എറണാകുളം ആസ്റ്റര്‍ മെഡ് സിറ്റിയില്‍ തീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയില്‍ കഴിയുന്ന പ്രവീണയുടെ ചികിത്സയ്ക്കായി ഫണ്ട് സ്വരൂപിക്കുന്നതിനാണ് വാര്‍ഡ് മെമ്പര്‍ കെ.വി. ഇന്ദുലാല്‍ ചെയര്‍മാനും പി.കെ. ജ്യോതിപ്രകാശ് കണ്‍വീനറും പി.എസ്. ജയപ്രകാശ് ട്രഷറുമായി കമ്മിറ്റി രൂപീകരിച്ചത്. ചാഴൂര്‍ ഗ്രാമപഞ്ചായത്തിലെ ആലപ്പാട് അഞ്ചാം വാര്‍ഡില്‍ താമസിക്കുന്ന പരേതനായ പെരുമ്പുള്ളി പ്രശാന്തിന്റേയും വിനു പ്രശാന്തിന്റേയും മകളായ പ്രവീണ പ്രശാന്ത് (24) ബാംഗ്ലൂരില്‍ ബി.എസ്.സി. അഗ്രികള്‍ച്ചര്‍ വിദ്യാര്‍ഥിനിയാണ്. കോഴ്സിന്റെ ഭാഗമായുള്ള ഇന്റേണ്‍ഷിപ്പ് ചെയ്തുകൊണ്ടിരിക്കെയാണ് മഞ്ഞപ്പിത്തരോഗം ബാധിച്ചത്. തുടര്‍ന്ന് കരളിനെ ഗുരുതരമായി ബാധിച്ചു. പഠിക്കാന്‍ മിടുക്കിയായ പ്രവീണയെ അച്ഛന്റെ മരണശേഷം അമ്മയുടെ തുച്ഛമായ വരുമാനം കൊണ്ടാണ് പഠിപ്പിച്ചിരുന്നത്. വിദ്യാഭ്യാസത്തിന്റെ അവസാനഘട്ടത്തില്‍ എത്തിയ സമയത്താണ് പ്രവീണ ഗുരുതരമായ രോഗത്തിന് അടിപ്പെട്ടത്. പ്രവീണയുടെ ചികിത്സക്ക് ഓരോ ദിവസവും ലക്ഷക്കണക്കിന് രൂപയാണ് ചെലവ് വന്നുകൊണ്ടിരിക്കുന്നത്. തുച്ഛമായ വരുമാനം കൊണ്ട് ജീവിക്കുന്ന കുടുംബത്തിന് ഇത്രയും വലിയ തുക ദിവസവും ചികിത്സക്കുവേണ്ടി കണ്ടെത്തുവാന്‍ കഴിയാത്ത സാഹചര്യമുണ്ട്. ആയതിനാല്‍ സുമനസുകളായ മുഴുവന്‍ മനുഷ്യരോടും പ്രവീണ പ്രശാന്തിന്റെ ജീവന്‍ രക്ഷിക്കാന്‍ വേണ്ടിയുള്ള യത്‌നത്തില്‍ പങ്കാളികള്‍ ആകണമെന്ന് കമ്മിറ്റി അഭ്യര്‍ഥിച്ചു.
സഹായം കനറാ ബാങ്കിന്റെ പെരിങ്ങോട്ടുകര ശാഖയിലുള്ള അക്കൗണ്ട് നമ്പര്‍: 110200368654 ലേക്ക് അയയ്ക്കണം.
ഐഎഫ്എസ് കോഡ്: CNRB0005507.
