Culture & HistoryIndia NewsKerala News

കെ.കെ. പൈങ്കി ജന്മശതാബ്ദി മഹാ സംഗമം സംഘടിപ്പിക്കും

‘സ്ത്രീവിമോചനം: തത്വവും പ്രയോഗവും’ സെമിനാര്‍ 29ന്

ചാലക്കുടി: സ്വതന്ത്ര്യ സമര സേനാനിയും സാമൂഹിക പരിഷ്‌കര്‍ത്താവുമായ കെ.കെ. പൈങ്കിയുടെ നൂറാം ജന്മദിനാഘോഷ പരിപാടികളുടെ ഭാഗമായി ഏപ്രില്‍ 20ന് കുറ്റിച്ചിറയില്‍ വച്ച് ജന്മശതാബ്ദി മഹാസംഗമം സംഘടിപ്പിക്കുവാന്‍ അംബേദ്കര്‍ സാംസ്‌കാരികസമിതി യോഗം തീരുമാനിച്ചു. പരിപാടികളുടെ വിപുലമായ സംഘാടനത്തിനു വേണ്ടി ജനുവരി 5 ന് രാഷ്ട്രീയ-സാമൂഹിക-സാംസ്‌കാരിക മേഖലകളിലെ പ്രതിനിധികളെയും ബഹുജനങ്ങളെയും പങ്കെടുപ്പിച്ചു കൊണ്ട് സംഘാടക സമിതി ചേരും. സമിതി ചെയര്‍മാന്‍ സുബ്രഹ്‌മണ്യന്‍ ഇരിപ്പശ്ശേരിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം മാധ്യമപ്രവര്‍ത്തകന്‍ ഇ.പി. കാര്‍ത്തികേയന്‍ ഉദ്ഘാടനം ചെയ്തു.
കെ.കെ. പൈങ്കി മാസ്റ്റര്‍ അവാര്‍ഡ് ശില്‍പ്പം രൂപകല്‍പ്പന ചെയ്ത ശില്‍പി എന്‍.വി. ഗിരീഷ്, ചാലക്കുടിയിലെ ഫോക്‌ലോര്‍ പ്രതിഭകളായ പി.കെ. മനോജ് ഏകലവ്യ, ശ്രീലത ജയന്‍ എന്നിവരെ കലാഭവന്‍ ജയന്‍ പൊന്നാട അണിയിച്ച് ആദരിച്ചു.
കോ ഓര്‍ഡിനേറ്റര്‍ ടി.എം. രതീശന്‍, എഴുത്തുകാരി കെ.വി, ശൈലജ, സുബ്രഹ്‌മണ്യന്‍ വേലുപ്പിള്ളിയില്‍, ടി.കെ. മഹേന്ദ്രന്‍, എന്‍.വി. പരമു, സി.കെ. വേലായുധന്‍ മാസ്റ്റര്‍, കെ.സി. ശിവന്‍, കെ.കെ. ജയനന്ദന്‍, ഐ.എ. ബാലന്‍, ഷിജു പരിയാരം, കെ.കെ. രാമു എന്നിവര്‍ സംസാരിച്ചു.
ചരിത്രപുരുഷനും സ്വാതന്ത്യസമര സേനാനിയും സാമൂഹിക പരിഷ്‌കര്‍ത്താവും ഒരു വ്യാഴവട്ടകാലം കോടശ്ശേരി പഞ്ചായത്ത് പ്രസിഡന്റുമായിരുന്ന കെ.കെ. പൈങ്കി മാസ്റ്റര്‍ക്ക് ജന്മശതാബ്ദിയില്ലെങ്കിലും ഉചിതമായ സ്മാരകം ഉണ്ടാകണമെന്നും അതിനുവേണ്ടി കോടശ്ശേരി പഞ്ചായത്ത് ഭരണസമിതി മുന്‍കൈയെടുക്കണമെന്നും കണ്‍വെന്‍ഷന്‍ പ്രമേയം മുഖേനെ ആവശ്യപ്പെട്ടു.

‘സ്ത്രീവിമോചനം തത്വവും പ്രയോഗവും’ സെമിനാര്‍ 29ന്

അംബേദ്കര്‍ സാംസ്‌കാരി സമിതി വനിതാ സബ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ സിസംബര്‍ 29 ഞായര്‍ രാവിലെ 10 ന് ചാലക്കുടി റസ്റ്റ് ഹൗസ് ഹാളില്‍
‘സ്ത്രീവിമോചനം: തത്വവും പ്രയോഗവും’ എന്ന വിഷത്തില്‍ സെമിനാര്‍ നടത്തും.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.എസ്. പ്രിന്‍സ് ഉദ്ഘാടനം ചെയ്യും. പി.എം.ജി. കോളജ് അസി. പ്രൊഫ. എസ്. സിസ വിഷയാവതരണം നടത്തും. കാലിക്കറ്റ് സര്‍വകലാശാല മുന്‍ പരീക്ഷാ കണ്‍ട്രോളര്‍ ഡോ. സി.സി. ബാബു, ശ്രീ ശങ്കരാചര്യ സംസ്‌കൃത സര്‍വകലാശാല അധ്യാപിക ഡോ. കവിത സോമന്‍ എന്നിവര്‍ സംസാരിക്കും. പരിപാടി വിജയിപ്പിക്കണമെന്ന് സബ് കമ്മിറ്റി ഭാരവാഹികളായ കെ.വി. ശൈലജ, ശ്രീലത കാക്കനാടന്‍, രത്‌നവല്ലി രാജപ്പന്‍ എന്നിവര്‍ അഭ്യര്‍ഥിച്ചു.

Please follow and like us:

Leave a Reply

Your email address will not be published. Required fields are marked *

× Send Whatsapp Message