news

ബുദ്ധിസത്തിന്റെ രാഷ്ട്രീയമാനങ്ങള്‍ വര്‍ത്തമാന ഇന്ത്യയില്‍ പ്രധാനം

തൃശൂര്‍: ധര്‍മ്മത്തെ അടിസ്ഥാനമാക്കി ഗൗതമ ബുദ്ധന്‍ മുന്നോട്ടുവെച്ച ദര്‍ശനങ്ങളെ പിന്‍പറ്റുന്നതോടൊപ്പം ഡോ. ബി.ആര്‍. അംബേദ്കര്‍ വിഭാവന ചെയ്ത ബുദ്ധിസത്തിന്റെ രാഷ്ട്രീയമാനത്തെ സ്വീകരിക്കുകയെന്നതും വര്‍ത്തമാനകാല ഇന്ത്യയില്‍ പ്രധാനമാണെന്ന് മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ വി.ആര്‍. രാജമോഹന്‍ അഭിപ്രായപ്പെട്ടു. ആലപ്പാട് കാവുപറമ്പിലെ ബുദ്ധവിഹാറില്‍ നടന്ന ബുദ്ധപൂര്‍ണ്ണിമ ആഘോഷങ്ങള്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
പോസ്റ്റ് ഹ്യൂമന്‍ കാലത്തെ ബുദ്ധചിന്തകളെ കുറിച്ച് കെ.ആര്‍. സുരേഷ് ബാബു സംസാരിച്ചു. ഇന്ത്യന്‍ ഭരണഘടനയുടെ അന്തസത്തയായി കണക്കാക്കപ്പെടുന്ന സമത്വം, സ്വാതന്ത്ര്യം, സാഹോദര്യം തുടങ്ങിയ അടിസ്ഥാന പ്രമാണങ്ങള്‍ ബുദ്ധിസത്തിന്റേതാണെന്നും ബ്രാഹ്‌മണിക് ഹിന്ദുത്വക്കെതിരായ ബദല്‍ അതാണെന്നും ചടങ്ങില്‍ സംസാരിച്ചവര്‍ പറഞ്ഞു. ബുദ്ധനേയും ബുദ്ധദര്‍ശനങ്ങളേയും മുന്‍നിര്‍ത്തി ഭാവിയില്‍ വിവിധങ്ങളായ പരിപാടികള്‍ക്കായി സംഘടനാപരമായി ഒന്നിക്കാന്‍ ചടങ്ങില്‍ തീരുമാനമെടുത്തു.
ഇ.പ.ി കാര്‍ത്തികേയന്‍ അധ്യക്ഷത വഹിച്ചു. വി.എസ്. സുഭാഷ്, എ.കെ. സന്തോഷ്, പി.കെ. സുബ്രഹ്‌മണ്യന്‍, ശശി കോടന്നൂര്‍, പി.ജി. സുഗുണ പ്രസാദ എന്നിവര്‍ സംസാരിച്ചു. ബുദ്ധ പ്രതിമയില്‍ പുഷ്പാര്‍ച്ചനയും സ്‌നേഹവിരുന്നും ഉണ്ടായിരുന്നു.

Please follow and like us:

Leave a Reply

Your email address will not be published. Required fields are marked *

× Send Whatsapp Message