ജാതിയാണ് ദൈവം
ഇ.പി. കാര്‍ത്തികേയന്‍
ജാതി ദൈവത്തേപ്പോലെയാണ്
അല്ല ജാതി തന്നെയാണ്.
അരൂപിയാണ്, അമേയനാണ്
കാണാനും കേള്‍ക്കാനും
സ്പര്‍ശിക്കാന്‍ പോലുമാവില്ല
ദൈവം അനുഭവവും
വിശ്വാസവുമാണ്; ജാതിയുമതേ!
ജാതി നീ തന്നെയീശ്വരാ
വാണതും വാഴുന്നതും
നീ തന്നെ എന്നുമെന്നും
പല മതവും പല ഭാഷയുമതിനാകാം
വസ്ത്രമേതുമുടുത്തും ഉടുക്കാതെയും
ആഭരണങ്ങളണിഞ്ഞുമണിയാതെയും
ഇവിടെയുമെവിടേയും
തൂണിലും തുരുമ്പിലും ദൈവമുണ്ട്.
സ്ത്രീകളിലും പുരുഷന്മാരിലും
അതുമല്ലാത്തവരിലുമുണ്ട് ദൈവം.
നിരീശ്വരവാദിയിലുമുണ്ടവന്‍
ഏതു പാത്രത്തിലും പത്രത്തിലും
രൂപഭാവപരിവര്‍ത്തനവിധേയന്‍
എന്റെയും നിന്റെയും നോക്കിലും
വാക്കിലും ഒളിഞ്ഞിരുപ്പുണ്ടവന്‍
ജാതിയുമതേയെങ്കിലും നിരാമയന്‍
കൊണ്ടാല്‍ മാത്രമറിയാവുന്നവന്‍.
Please follow and like us:
