പോപ്പിന്റെ സ്ഥാനാരോഹണം: തൃശൂരില്‍ കൃതജ്ഞതാ ദിവ്യബലി അര്‍പ്പിച്ചു
തൃശൂര്‍: പരിശുദ്ധ പിതാവ് ലിയോ പതിനാലാമന്‍ മാര്‍പാപ്പയുടെ സ്ഥാനാരോഹണ ചടങ്ങിനോടനുബന്ധിച്ച് ലൂര്‍ദ് മെട്രോപോളിറ്റന്‍ കത്തിഡ്രലില്കൃതജ്ഞത ദിവ്യബലിയര്‍പ്പിച്ചു. ആര്‍ച്ച് ബിഷപ്പ്് മാര്‍ ആന്‍ഡ്രൂസ് താഴത്ത് ദീപം തെളിയിച്ചാണ് കൃതജ്ഞത ദിവ്യബലിയര്‍പ്പിച്ചത്.
വത്തിക്കാന്‍ സിറ്റിയിലെ സെന്റ് പീറ്റേഴ്സ് ബസലിക്കയില്‍ ആണ് പോപ്പിന്റെ സ്ഥാനാരോഹണ ചടങ്ങുകള്‍ നടന്നത്. മാര്‍പാപ്പയുടെ ജന്മനാടായ അമേരിക്കയില്‍നിന്നും കര്‍മമണ്ഡലമായിരുന്ന പെറുവില്‍നിന്നും ആയിരക്കണക്കിന് വിശ്വാസികളാണ് വത്തിക്കാനിലെത്തിയിട്ടുള്ളത്.
പത്രോസിന്റെ കബറിടത്തില്‍ പ്രത്യേക പ്രാര്‍ത്ഥനകള്‍ക്കു ശേഷം സെന്റ് പീറ്റേഴ്സ് ചത്വരത്തിലെ പ്രധാന ബലിവേദിയിലേക്ക് കര്‍ദിനാളുമാരുടെ അകമ്പടിയോടെ പ്രദക്ഷിണമായി മാര്‍പാപ്പ എത്തിയതോടെയാണ് ചടങ്ങുകള്‍ക്ക് തുടക്കമായത്. കുര്‍ബാന മധ്യേ വലിയ ഇടയന്റെ വസ്ത്രവും(പാലിയം) സ്ഥാനമോതിരവും ഏറ്റുവാങ്ങി വിശുദ്ധ പത്രോസിന്റെ പിന്‍ഗാമിയായി മാര്‍പാപ്പ സഭയുടെ സാരഥ്യം ഏറ്റെടുത്തു. സഭയുടെ ആദ്യ മാര്‍പാപ്പയായിരുന്ന പത്രോസിന്റെ തൊഴിലിനെ ഓര്‍മപ്പെടുത്തി മുക്കുവന്റെ മോതിരവും പാലിയവും സ്വീകരിക്കുന്നതായിരുന്നു സ്ഥാനാരോഹണത്തിലെ പ്രധാന ചടങ്ങ്. സ്ഥാനാരോഹണച്ചടങ്ങില്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നുള്ള നേതാക്കള്‍ പങ്കെടുത്തു.
