India NewsKerala NewsPolitics

കസ്റ്റഡിയില്‍പോലും കുടിവെള്ളം നല്‍കില്ല ഇങ്ങനെയാണ് ജാതി പ്രവര്‍ത്തിക്കുക

മായ പ്രമോദ്

ഒരു പരാതിയില്‍ സ്വീകരിക്കേണ്ട യാതൊരുവിധ മര്യാദകളും പാലിക്കാതെ പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട ഒരു സമുദായത്തില്‍ നിന്നുള്ള സ്ത്രീയായ ബിന്ദുവിനെ ഏതൊരാള്‍ക്കും കൊടുക്കേണ്ട ഒരു മനുഷ്യന്റെ റൈറ്റ്‌സും കൊടുക്കാതെ 24 മണിക്കൂര്‍ സ്റ്റേഷന് അകത്ത് പച്ചവെള്ളം പോലും കൊടുക്കാതെ കസ്റ്റഡിയില്‍ ആക്കുവാന്‍ എങ്ങനെയാണ് ഇവിടുത്തെ നിയമ സംവിധാനങ്ങള്‍ക്ക് സാധിക്കുന്നത് എന്നുള്ള ചോദ്യത്തിനുള്ള ഉത്തരമാണ് ജാതി എന്നത്. മാല കിട്ടിയതിനുശേഷം ബന്ധപ്പെട്ട പോലീസ് ഉദ്യോഗസ്ഥരുടെ ഭീഷണി ‘നിന്നെ ഈ കവടിയാര്‍ പരിസരത്ത് കാണരുത് എന്നും’ അന്നന്നത്തെ അന്നത്തിനുവേണ്ടി പണിയെടുക്കുന്ന വീട്ടുജോലി എടുക്കുന്ന ദലിത് സ്ത്രീകള്‍ കാലാകാലങ്ങളായി അനുഭവിച്ചുകൊണ്ടിരിക്കുന്ന ജീവിതയാഥാര്‍ത്ഥ്യമാണ് ഇത്. ജാതിവ്യവസ്ഥ ഒരു സാമൂഹ്യവ്യവസ്ഥ മാത്രമല്ല, ശ്രേണീകൃത അസമത്വത്തെ സ്ഥാപനവല്‍ക്കരിച്ചുകൊണ്ട് ഭരണാധികാരത്തെയും വിഭവ ഉടമസ്ഥതയേയും നിയന്ത്രിക്കുന്ന പ്രത്യയശാസ്ത്രപദ്ധതി കൂടിയാണ്, ലിംഗപരമായിട്ടുള്ള ചൂഷണം കൂടിയാണ് ദളിത് സ്ത്രീകള്‍ അനുഭവിക്കുന്നത്. ഇവിടെ നടക്കുന്നത് ഒരു ഇന്‍സ്റ്റിറ്റിയൂഷണല്‍ ഡിസ്‌ക്രിമിനേഷനും കൂടിയാണ്. അതായത് un equqal ആയിട്ടുള്ള പവര്‍ റിലേഷന്‍സില്‍ സോഷ്യല്‍ ഹയര്‍സിലൊക്കെ ഡിസിഷന്‍ മേക്കേസിന്റെയും അതോറിറ്റിയുടെയും ആറ്റിട്യൂഡിനെ ഇന്‍ഫ്‌ളുവന്‍സ് ചെയ്യുന്നുണ്ട്. ഇവിടെ കോടതിയില്‍ നീതിക്കായി പോകുന്ന ആളുടെ പവര്‍ റിലേഷന്‍സിലൂടെ മനസ്സിലാക്കിയതിനുശേഷം ആണ്, പോകുന്ന ആള്‍ ഈ പവര്‍ റിലേഷന്‍സ് പ്രൊപ്പോഷനേറ്റ് ആണോ എന്ന് നോക്കിയിട്ട് തന്നെയാണ് അവരോട് എങ്ങനെ പെരുമാറണമെന്ന് നീതിന്യായ സംവിധാനങ്ങളും ഇന്‍സ്റ്റിറ്റിയൂഷനുകളും തീരുമാനിക്കുന്നത്. അതായത് ഒരാളുടെ വസ്ത്രധാരണം മുതല്‍ ശരീരത്തിന്റെ നിറം ജാതി വരെ നോക്കി അവരെ ഐഡന്റിഫൈ ചെയ്തു അവര്‍ ഈ നീതിക്ക് ഡിസെര്‍വ്ഡ് ആണോ എന്ന് തീരുമാനിക്കുന്നു.
കാണാതായ മാല ബിന്ദുവിന്റെ കയ്യില്‍ നിന്നും എടുക്കുകയോ തെളിവുകളോ ഇല്ലാതെ തന്നെയും കസ്റ്റഡിയില്‍ സൂക്ഷിക്കുകയും ചെയ്തു. എന്നാല്‍ അത് വീട്ടുകാരെ അറിയിക്കാതെ ഇരിക്കുകയും ചെയ്യുക എന്നത് കടുത്ത മനുഷ്യാവകാശ ലംഘനം തന്നെയാണ്. ജനമൈത്രി പോലീസിന് ഇത്തിരിയൊക്കെ ജനമൈത്രിയും മര്യാദയും ഒക്കെ ആകാം. സംഭവം നടന്ന് ഇത്രയും ദിവസമായിട്ടും ബന്ധപ്പെട്ട സര്‍ക്കാര്‍ പ്രതിനിധികളും നിയമസംവിധാനങ്ങളും പ്രതികരിച്ചിട്ടില്ല എന്നതിലൂടെ മനസ്സിലാക്കുക, ജാതി എന്നത് ഒരു ഇന്‍സ്റ്റിറ്റിയൂഷണല്‍ മെക്കാനിസം ആണ് എന്നത്.
തെളിവുകളോടെ കൊലപാതക കേസില്‍ പ്രതിയായി പിടിച്ച ഗ്രീഷ്മ നന്നായി പഠിക്കുന്ന റാങ്ക് ഹോള്‍ഡര്‍ ആയ ഒരു പെണ്‍കുട്ടിയായിരുന്നുവെന്ന് പറയുന്നതും ഉല്ലാസ് യാത്രയ്ക്ക് പോകുന്നതുപോലെ തെളിവെടുക്കാന്‍ കൊണ്ടുപോയതുമൊക്കെ മീഡിയകളിലൂടെ നമ്മള്‍ കണ്ടതുമാണ്. അവിടെയാണ് ബിന്ദു എന്ന സ്ത്രീക്ക് കുടിക്കുവാന്‍ വെള്ളം ചോദിക്കുമ്പോള്‍ ബാത്‌റൂമില്‍ പോയി കുടിക്കുവാന്‍ പറയുന്ന ഒരു സംവിധാനം ഉണ്ടാകുന്നത്. അതിന്റെ പേരും കൂടിയാണ് ജാതി. ഈ മനുഷ്യാവകാശ ലംഘനങ്ങള്‍ നടത്തിയ പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെയും വീട്ടുടമസ്ഥയ്‌ക്കെതിരെയും സ്വമേധയാ കേസെടുക്കുവാന്‍ മനുഷ്യാവകാശ കമ്മിഷന്‍ തയ്യാറാകണം, ബന്ധപ്പെട്ട സര്‍ക്കാര്‍ സംവിധാനങ്ങളും.

(മായ പ്രമോദിന്റെ ഫെയ്‌സ് ബുക്ക് കുറിപ്പ്)

Please follow and like us:

Leave a Reply

Your email address will not be published. Required fields are marked *

× Send Whatsapp Message