Kerala NewsnewsPolitics

ദലിത് ക്രൈസ്തവ അവകാശ പോരാട്ടം: സെക്രട്ടറിയേറ്റ് ധര്‍ണ്ണ നാളെ

കോട്ടയം: ജനാധിപത്യ അധികാര പ്രാതിനിധ്യവും, ജനസംഖ്യാനുപാതിക സംവരണാവകാശവും പാടേ നിഷേധിക്കപ്പെട്ടിരിക്കുന്ന ദലിത് ക്രൈസ്തവരുടെ അവകാശ പോരാട്ടങ്ങളുടെ ഭാഗമായി ബാക്ക് വേര്‍ഡ് ക്ലാസ് ക്രിസ്റ്റ്യന്‍ ഫെഡറേഷന്‍ (ബി.സി.സി.എഫ്) ന്റെ ആഭിമുഖ്യത്തില്‍ നാളെ സെക്രട്ടറിയേറ്റ് പടിക്കല്‍ ധര്‍ണ്ണ നത്തുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.
ത്രിതല പഞ്ചയത്തുകളില്‍ പട്ടികജാതി ക്രൈസ്തവ സീറ്റ് സംവരണത്തിന് നിയമനിര്‍മ്മാണം നടത്തുക, പ്രൊഫഷണല്‍ വിദ്യാഭ്യാസ പ്രവേശനത്തില്‍ പട്ടികജാതി ക്രൈസ്തവ സംവരണത്തില്‍ നിന്നും മറ്റു സമുദായങ്ങളെ ഒഴിവാക്കുക, ദലിത് ക്രൈസ്തവര്‍ക്ക് പട്ടികജാതി സ്റ്റാറ്റസ് അനുവദിക്കാന്‍ കേന്ദ്രത്തോട് ശുപാര്‍ശ ചെയ്യുക, ജസ്റ്റിസ് ജെ.ബി. കോശി കമ്മീഷനിലെ ദലിത് ക്രൈസ്തവരെ സംബന്ധിച്ച ശുപാര്‍ശകള്‍ ഉടന്‍ നടപ്പാക്കുക, ജാതി സെന്‍സസ് അടിയന്തിരമായി നടത്തുക, ദലിത് ക്രൈസ്തവരെ ക്രീമിലെയറില്‍ നിന്നും ഒഴിവാക്കുക, സ്റ്റൈപെന്റ്, ലംപ്സം ഗ്രാന്റ് എന്നിവ ഉയര്‍ത്തുക, സമയാനുസൃതമായി വിതരണം ചെയ്യുക, എയ്ഡഡ് കോളേജുകളിലെ മാനേജ്മെന്റ് സീറ്റുകളില്‍ പ്രവേശനം നേടുന്ന വിദ്യാര്‍ത്ഥികളുടെ ഫീസ് കണ്‍സഷന്‍, മറ്റ് ആനുകൂല്ല്യങ്ങള്‍ എന്നിവ പുനസ്ഥാപിക്കുക തുടങ്ങിയ സുപ്രധാന ആവശ്യങ്ങള്‍ ഉന്നയിച്ചുള്ള ധര്‍ണ്ണ ബിഷപ് ഡോ.ഗീവര്‍ഗ്ഗീസ് കൂറിലോസ് ഉദ്ഘാടനം ചെയ്യും. സംസ്ഥാന പ്രസിഡന്റ് അഡ്വ. ബിനോയ് ജോസഫ് അദ്ധ്യക്ഷത വഹിക്കും. സാമൂഹ്യ ചിന്തകന്‍ ഡോ. സൈമണ്‍ ജോണ്‍, കെ.എം. വീനസ് (വര്‍ക്കിങ് പ്രസിഡന്റ്), ബാബു. എന്‍.എ (വര്‍ക്കിങ്പ്രസിഡണ്ട്.), വി.സി. സുനില്‍ (ഓര്‍ഗനൈസിങ്് സെക്രട്ടറി), അഡ്വ. ഫിലിപ്പ് സി.സി. (ട്രഷറര്‍), റവ. ബിജി എബ്രാഹാം (വൈസ് പ്രസിഡന്റ്), പാസ്റ്റര്‍. പോള്‍ പൂങ്കുടി (വൈസ് പ്രസിഡന്റ്), റവ. ബേബി പള്ളിപ്പറമ്പില്‍ റവ. ജെസ്ബിന്‍ യതി ചാക്കോ, വി.ഡി. ജോസ്
പ്രഭശ്രീ, പൊന്‍കുന്നം പ്രഭുരാജ് (പ്രസിഡന്റ്, ദേവജന സമാജം, റെജി ഞെള്ളാനി (ചെയര്‍മാന്‍, ഓപ്പണ്‍ ചര്‍ച്ച് മൂവ്‌മെന്റ്), വയലാര്‍ രാജീവന്‍ (പ്രസിഡന്റ്, ബഹുജന്‍ ദ്രാവിഡ പാര്‍ട്ടി), ലൂക്കോസ് കെ. നീലംപേരൂര്‍ (സംസ്ഥാന സെക്രട്ടറി, സീഡിയന്‍) ,ബൈജു പത്തനാപുരം (സംസ്ഥാന സെക്രട്ടറി (അണ്ണാ ഡി.എച്ച്.ആര്‍ എം. പാര്‍ട്ടി), അഡ്വ. ജയ്‌മോന്‍ തങ്കച്ചന്‍ (ജന. സെക്രട്ടറി സമാജ്വാദി ജനപരിഷത്ത്), സി.ജെ. തങ്കച്ചന്‍ (ജനറല്‍ സെക്രട്ടറി, ആദിജന സഭ), തൊള്ളൂര്‍ രാജഗോപാല്‍ (കോര്‍ കമ്മറ്റി അംഗം ഭീം മിഷന്‍), കെ.സി. പ്രസാദ് (ഇന്ത്യാ സെക്കുലര്‍ മൂവ്‌മെന്റ്), റോസമ്മ ജോസ് (കേന്ദ്രകമ്മിറ്റി അംഗം), ബോബന്‍ കെ. പോള്‍ (കേന്ദ്ര കമ്മറ്റി അംഗം), സോണിമോന്‍ പി.റ്റി. (കേന്ദ്ര കമ്മറ്റി അംഗം), ജോണ്‍ തറപ്പേല്‍ (കേന്ദ്ര കമ്മറ്റി അംഗം), ഒ.ജെ. ജോണി (സംസ്ഥാന എക്സിക്യൂട്ടീവ് അംഗം), റോജേഷ് ജോര്‍ജ്് (കേന്ദ്രകമ്മിറ്റി അംഗം)എന്നിവര്‍ പ്രസംഗിയ്ക്കും.
ധര്‍ണയില്‍ 14 ജില്ലകളില്‍ നിന്നുമായി 100ഓളം പ്രതിനിധികള്‍ പങ്കെടുക്കുമെന്ന് ജനറല്‍ സെക്രട്ടറി എ.ജെ. സാബു അറിയിച്ചു.

Please follow and like us:

Leave a Reply

Your email address will not be published. Required fields are marked *

× Send Whatsapp Message