Culture & HistoryKerala News

തദ്ദേശീയരുടെ വയലിത്തറകളും ബ്രാഹ്‌മണവല്‍ക്കരിക്കപ്പെട്ടു

എ.കെ. സന്തോഷ്

പതിറ്റാണ്ടുകള്‍ക്കു മുന്‍പ് ജന്മികളുടെ പാടശേഖരങ്ങളിലും തൊഴിലിടങ്ങളിലും പകലന്തിയോളം പണിയെടുത്തിരുന്ന തദ്ദേശീയജനത വര്‍ഷത്തില്‍ അവരുടേതായ ദേവി സങ്കല്പ ദൈവത്തെ നിവേദ്യം അര്‍പ്പിച്ചു കള്ളി കളം (പത്മം) വരച്ച് തപ്പുകൊട്ടി ആഘോഷം നടത്തുന്ന പതിവുണ്ടായിരുന്നു. പിന്നീട് ജന്മികളില്‍ നിന്ന് ഉടമവകാശം ലഭിക്കുകയും വയലിലെ കളം എന്നത് വയലിത്തറയിലേക്ക് മാറുകയും ചെയ്തു. തദ്ദേശീയ ജനതയിലെ വേട്ടുവ സമുദായങ്ങളാണ് മുഖ്യമായും വയലിത്തറകള്‍ക്ക് നേതൃത്വം നല്‍കിപോരുന്നത്. അതവരുടെ സംസ്‌കാരത്തിന്റെയും സാമൂഹ്യപരിവര്‍ത്തനത്തിന്റെയും ഒത്തുകൂടലായിരുന്നു.
ദേശങ്ങളിലെ അമ്പലങ്ങളിലെ ആഘോഷങ്ങള്‍ ക്ഷേത്ര ഉത്സവങ്ങളായി മാറുകയും കളംപാട്ടുകള്‍ക്ക് പകരം ആനകളുടെ വരവായി. അവരവരുടെ സമ്പത്ത് ഉപയോഗിച്ച് തനതായ രീതിയില്‍ നടത്തിയിരുന്ന കര്‍മ്മങ്ങള്‍ പിന്നീട് ബ്രാഹ്‌മണ്യവല്‍ക്കരിക്കപ്പെട്ടു. പ്രധാന കര്‍മ്മികള്‍ നമ്പൂതിരി സമുദായങ്ങളില്‍ നിന്നുള്ളവരുമായി. നിലവിലുണ്ടായിരുന്ന നിവേദ്യ പൂജകള്‍ മാറി നമ്പൂതിരി വിഭാഗങ്ങളുടെ കര്‍മ്മങ്ങളായി. വാദ്യ മേളങ്ങള്‍ പോലും മാറ്റപ്പെടുകയും വയലി തറയില്‍ നിന്ന് ദൂരപരിധി നിശ്ചയിക്കുകയും ചെയ്തു. ഇപ്പോള്‍ അതെല്ലാം തന്ത്രി തീരുമാനങ്ങള്‍ക്ക് വിട്ടു കൊടുത്തിരിക്കുകയാണെന്ന് എസ്.സി., എസ്.ടി. ഫെഡറേഷന്‍ കേരള ചെയര്‍മാന്‍ എ.കെ. സന്തോഷ് ഫെയ്‌സ് ബുക്ക് പേജില്‍ കുറിച്ചു.
വയലി തറയിലെ ആഘോഷങ്ങള്‍ ഉത്സവങ്ങളായി മാറുകയും നിലവിലുള്ള പല സമുദായങ്ങളുടെ ക്ഷേത്രങ്ങളോടൊപ്പം മത്സരങ്ങളായി മാറുകയും ചെയ്തു. ആനകളുടെ എണ്ണം വര്‍ദ്ധിക്കുകയും ചെയ്തു. അതേസമയം ഇതിനായി ഭാരിച്ച സമ്പത്ത് ചെലവാക്കുന്ന സമുദായംഗങ്ങള്‍ അവരവരുടെ സമുദായത്തിന്റെ സാമ്പത്തിക വിദ്യാഭ്യാസ, സാംസ്‌കാരിക പുരോഗതിക്ക് വേണ്ട യാതൊരുവിധ മുന്‍ഗണനയും നല്‍കുന്നില്ല. രക്തബന്ധങ്ങള്‍ക്കും ആശ്രിതരുടെ സഹായത്താല്‍ ജീവിക്കുന്ന സമുദായത്തിലെ അതിദുര്‍ബലരായ ആളുകളുടെ സഹായത്തിനും ഇങ്ങനെയുള്ള ആഘോഷ കമ്മിറ്റികള്‍ വേണ്ടത്ര പരിഗണന കൊടുക്കുന്നുമില്ലെന്നതാണ് അനുഭവം. പുരോഗമന പ്രസ്ഥാനങ്ങളിലൂടെയും സംവരണ വ്യവസ്ഥകളിലൂടെ ഉദ്യോഗ മേഖലയിലേക്ക് വരാനും അതുവഴി സാമൂഹ്യരംഗത്തേക്ക് കടന്നുവരാനും നമ്മുടെ പലര്‍ക്കും കഴിഞ്ഞിട്ടുണ്ട്. പക്ഷേ, അവരെല്ലാം ഇന്ന് പ്രാധാന്യം നല്‍കുന്നത് ഇങ്ങനെയുള്ള ഉത്സവ കമ്മറ്റികള്‍ക്കാണ്. സാംസ്‌കാരിക മേഖലയിലെ ക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്കല്ല.
പതിറ്റാണ്ടുകള്‍ക്ക് മുന്‍പ് അയിത്തം മൂലം മാറ്റി നിര്‍ത്തിയവര്‍ നിലവിലുള്ള സനാതന പേറവകാശികള്‍ക്ക് അഷ്ടമംഗല്യം പ്രശ്‌നമെന്ന് ഓമനപ്പേരിട്ട് പരവതാനി വിരിച്ചിരിക്കുന്നു. ഇതിലൂടെ ഈ സമുദായത്തിന് നല്‍കുന്ന സന്ദേശം എന്താണ്? തളിക്കുളത്തും അത് സംഭവിച്ചിരിക്കുന്നു. വളരെ പ്രതീക്ഷകള്‍ ഉണ്ടായിരുന്ന വയലിത്തറ ബ്രാഹ്‌മണവല്‍ക്കരണത്തിലേക്ക് എത്തിച്ചിരിക്കുന്നുവെന്നും അദ്ദേഹം കുറിപ്പില്‍ പറയുന്നു.

ഫെയ്‌സ് ബുക്ക് പേജില്‍ പോസ്റ്റ് ചെയ്ത കുറിപ്പ് അവംബിച്ച് തയ്യാറാക്കിയത്.

Please follow and like us:

Leave a Reply

Your email address will not be published. Required fields are marked *

× Send Whatsapp Message