Kerala News

ഉപയോഗശൂന്യമായ ടയറുകള്‍ നിരത്തില്‍; സംസ്ഥാനത്ത് റോഡുകള്‍ കുരുതിക്കളമാകുന്നു

തിരുവനന്തപുരം: സംസ്ഥാനത്ത് ഉപയോഗശൂന്യമായ ടയറുകളുടെ ഉപയോഗം വര്‍ദ്ധിച്ചതോടെ റോഡ് അപകടങ്ങള്‍ക്കുള്ള സാധ്യതയും കൂടുന്നു. പ്രമുഖ കമ്പനികള്‍ ഉപയോഗിക്കാന്‍ കഴിയാത്തതും,വാറണ്ടിയില്‍ വരുന്ന ടയറുകളും സ്‌ക്രാപ്പിലേക്ക് തള്ളുന്നതിന് പകരം കമ്പനികളുടെ പേരുകളും, മോഡലുകളും ചെത്തി മാറ്റിയും അറ്റകുറ്റപ്പണികള്‍ ചെയ്തും പുതിയ ടയറുകള്‍ ആണെന്ന വ്യാജേനയും വിലക്കുറവിന്റെ മറവിലും ഇടനിലക്കാര്‍ വ്യാപകമായി വിപണിയില്‍ എത്തിക്കുകയാണ് ചെയ്യുന്നത്. ഗുണനിലവാരമില്ലാത്ത വ്യാജ ടയറുകള്‍ ഉപയോഗിക്കുന്നത് വഴി ടയറുകള്‍ പൊട്ടിയുണ്ടാകുന്ന റോഡപകടങ്ങള്‍ക്കും വൈബ്രേഷന്‍ മൂലം വാഹനകളുടെ ബിയറിങ്ങുകള്‍, സ്റ്റിയറിംഗ് റാക്ക്, സസ്‌പെന്‍ഷന്‍, മറ്റു മെക്കാനിക്കല്‍ ഭാഗങ്ങള്‍ എന്നിവ വരെ കംപ്ലയിന്റ് വരാനുള്ള സാധ്യത കൂടുതലാണ്. സാധാരണക്കാരാണ് പലപ്പോഴും ഇത്തരം ടയറുകള്‍ വാങ്ങിച്ച് കെണിയില്‍പ്പെടുന്നത്. മഴക്കാലങ്ങളില്‍ വരയിട്ടതും ഉപയോഗശൂന്യമായതുമായ ഇത്തരം ടയറുകള്‍ ഉപയോഗിക്കുന്നത് അപകടങ്ങള്‍ ക്ഷണിച്ചുവരുത്തുമെന്നും പുതിയ നാഷണല്‍ ഹൈവേകള്‍ വരുമ്പോള്‍ സ്പീഡ് കൂടുന്നതോടെ ചൂട് കൂടാനും ഗുണമേന്മയില്ലാത്ത ഇത്തരം ടയറുകള്‍ പൊട്ടാനും അപകടങ്ങള്‍ സംഭവിക്കാനും ഉള്ള സാധ്യതയുണ്ടെന്നും
ടയര്‍ ഡീലേഴ്‌സ് ആന്‍ഡ് അലൈന്‍മെന്റ് അസോസിയേഷന്‍, കേരള അറിയിച്ചു. ജി എസ് ടി ഇല്ലാതെ വില്‍ക്കുന്ന വ്യാജ ടയറുകളുടെ വരവ് മൂലം സര്‍ക്കാരിന് കിട്ടേണ്ട ജി എസ് ടി തുകയില്‍ വരെ വന്‍ ഇടിവ് വന്നിട്ടുള്ളതായും ഇത് നിര്‍ത്തലാക്കാന്‍ അടിയന്തരമായി സര്‍ക്കാര്‍ ഇടപെടണമെന്നും അസോസിയേഷന്‍ പ്രസിഡന്റ് സി കെ ശിവകുമാര്‍, സെക്രെട്ടറി ഷാജഹാന്‍. എച്ച്്, ട്രഷറര്‍ ശിവപ്രകാശ് എന്നിവര്‍ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.
റിപ്പോര്‍ട്ട്: പി.ആര്‍. സുമേരന്‍

Please follow and like us:

Leave a Reply

Your email address will not be published. Required fields are marked *

× Send Whatsapp Message