Local Newsnews

ലോകബാങ്ക് നല്‍കിയ 139 കോടി വകമാറ്റി: കര്‍ഷക കോണ്‍ഗ്രസ് പ്രതിഷേധധര്‍ണ നടത്തി

തൃശൂര്‍: കര്‍ഷക കോണ്‍ഗ്രസ് ചാവക്കാട് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ കൃഷിഭവന് മുന്നില്‍ ധര്‍ണ നടത്തി. ലോക ബാങ്ക് കര്‍ഷകര്‍ക്കായി നല്‍കിയ 139 കോടി രൂപ കര്‍ഷകര്‍ക്ക് കൊടുക്കാതെ വകമാറ്റി ചെലവാക്കിയതില്‍ പ്രതിഷേധിച്ചാണ് ധര്‍ണ നടത്തിയത്. കര്‍ഷക കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് രവി പോലുവളപ്പില്‍ ധര്‍ണ്ണ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് അബ്ദുസലാം അദ്ധ്യക്ഷത വഹിച്ചു. നിയോജക മണ്ഡലം പ്രസിഡന്റ് സ്റ്റീഫണ്‍ ജോസ് മുഖ്യപ്രഭാഷണം നടത്തി. ജില്ലാ സെക്രട്ടറി ജോസഫ് ഗുരുവായൂര്‍, പ്രവാസി കോണ്‍ഗ്രസ് ജില്ലാ ഭാരവാഹി ഷുക്കൂര്‍, മഹിള കോണ്‍ഗ്രസ് ബ്ലോക്ക് സെക്രട്ടറി റുക്കിയ ഷൗക്കത്ത്, ഷൈല നാസര്‍, റഹിം, ജോയി എന്നിവര്‍ പ്രസംഗിച്ചു.

സര്‍ക്കാര്‍ നെല്ലു സംഭരിച്ചതിന്റെ പണം കര്‍ഷകര്‍ക്ക് കൊടുത്തിട്ടില്ലെന്ന് നേതാക്കള്‍ പറഞ്ഞു. കൃഷിനശിച്ചതിന് നഷ്ടപരിഹാരം കൊടുത്തിട്ടില്ല. ആന ചവിട്ടിയും പന്നികുത്തിയും മരിച്ചവരുടെ ആശ്രിതര്‍ക്ക് നഷ്ടപരിഹാരം നല്‍കിയിട്ടില്ല. കര്‍ഷകര്‍ക് പെന്‍ഷന്‍ കൊടുക്കുന്നില്ല, കര്‍ഷകര്‍ക്ക് ആനുകൂല്യങ്ങള്‍ ഒന്നും നല്‍കുന്നില്ല. കര്‍ഷകര്‍ കട കെണി മൂലം ആത്മഹത്യ ചെയ്യുന്നു ഇരയധികം ദുരിതം അനുഭവിക്കുന്ന കര്‍ഷകരെ സഹായിക്കാന്‍ വേണ്ടി ലോകബാങ്ക് നല്‍കിയ സഹായം 139 കോടി രൂപ വകമാറ്റി പിന്നറായി സര്‍ക്കാര്‍ കര്‍ഷകരെ വഞ്ചിച്ചിരിക്കുകയാണെന്ന് കര്‍ഷ കോണ്‍ഗ്രസ് ആരോപിച്ചു.

Please follow and like us:

Leave a Reply

Your email address will not be published. Required fields are marked *

× Send Whatsapp Message