സംവരണീയരെ അവഹേളിക്കുന്ന പ്രസ്താവന: സുകുമാരന്‍ നായര്‍ മാപ്പ് പറയണം
തൃശൂര്‍: യോഗ്യതയില്‍ വെള്ളം ചേര്‍ത്താണ് കേരളത്തില്‍ പട്ടികജാതി- പട്ടികവര്‍ഗ്ഗക്കാരും മറ്റു സംവരണ ജനവിഭാഗങ്ങളും തൊഴില്‍രംഗത്തും വിദ്യാഭ്യാസ രംഗത്തും ഇടം നേടുന്നത് എന്ന ജി. സുകുമാരന്‍ നായരുടെ പ്രസ്താവന ഈ ജനവിഭാഗങ്ങളെ അവഹേളിക്കലാണെന്നും പ്രസ്താവന പിന്‍വലിച്ച് സുകുമാരന്‍ നായര്‍ മാപ്പ് പറയണമെന്നും തൃശൂരില്‍ ചേര്‍ന്ന ഭാരതീയ പട്ടികജന സമാജം സംസ്ഥാന നേതൃയോഗം ആവശ്യപ്പെട്ടു. കേരളത്തില്‍ യോഗ്യതയില്‍ വെള്ളം ചേര്‍ത്ത് പട്ടികവിഭാഗക്കാരായ എത്ര പേര് ജോലി നേടിയിട്ടുണ്ടെന്ന് സുകുമാരന്‍ നായര്‍ വ്യക്തമാക്കണം.
യോഗ്യതയില്‍ ഇളവുവരുത്തിയിട്ടല്ല ജാതി സംവരണം നടപ്പിലാക്കുന്നതെന്നും സര്‍ക്കാര്‍ നിശ്ചയിച്ച രീതിയിലുള്ള മത്സര പരീക്ഷകളെഴുതി, ഇന്റര്‍വ്യൂവില്‍ പങ്കെടുത്ത് റാങ്ക് ലിസ്റ്റിലുള്ളവര്‍ക്ക് മാത്രമാണ് നിയമനം നല്‍കുന്നത് എന്ന തികഞ്ഞ ബോധ്യമുള്ള സുകുമാരന്‍ നായര്‍ പട്ടികവിഭാഗക്കാരെയും ജാതിസംവരണത്തിനര്ഹമായ മറ്റ് ജാതിക്കാരെയും അപമാനിക്കാനാണ് ഇത്തരം പ്രസ്താവന നടത്തിയത്. സംഘടിത വോട്ടിന്റെ പിന്‍ബലത്തില്‍ സര്‍ക്കാരിനെ സ്വാധീനിച്ച് മുന്നോക്കക്കാരിലെ പിന്നോക്കക്കാര്‍ക്കുള്ള സംവരണംകൈപ്പറ്റുന്ന നായര്‍ സമുദായത്തില്‍പ്പെട്ടവര്‍ ഇത്തരത്തില്‍ യോഗ്യതയില്‍ ഇളവു നേടിയിട്ടാണോ ഇ.ഡബ്ല്യു.എസ്. സംവരണം കൈപ്പറ്റുന്നതെന്നും സുകുമാരന്‍ നായര്‍ വ്യക്തമാക്കക്കണം.
കേരളത്തില്‍ ജാതിസെന്‍സസ് നടപ്പിലാക്കിയാല്‍ വിഭവാധികാരങ്ങളും സമ്പത്തിന്റെ സിംഹഭാഗവും കൈയ്യടക്കിവെച്ചിരിക്കുന്നത് ഏത് സമുദായക്കാരാണെന്ന് പൊതുജനങ്ങള്‍ അറിയുമെന്ന ഭയം കൊണ്ടാണ് അദ്ദേഹം തിടുക്കത്തില്‍ ഇത്തരം ഒരു പ്രസ്താവന നടത്തിയത്. ജാതി സംവരണം വംശീയ വിവേചനം വര്‍ധിപ്പിക്കുകയും വിവിധ ജാതികള്‍ തമ്മിലുള്ള സ്പര്‍ധക്കും വര്‍ഗ്ഗീയതക്കും വഴിതെളിക്കുമെന്നും വാദിക്കുന്ന ജി.സുകുമാരന്‍നായരുടെ സംഘടനയാണ് പാലക്കാട് നഗരസഭയുടെ പൊതു ശ്മശാനത്തില്‍ ജാതി മതില് കെട്ടി വേര്‍തിരിച്ചതെന്ന് ഓര്‍ക്കണമെന്നും നോതാക്കള്‍ പറഞ്ഞു.
യോഗ്യതയില്ലാത്ത ഒരു പട്ടികവിഭാഗക്കാരനും വിദ്യാഭ്യാസ രംഗത്തും തൊഴില്‍ രംഗത്തും പ്രവര്‍ത്തിക്കുന്നില്ലെന്നും വ്യാജ ജാതിസര്ട്ടിഫിക്കറ്റുകളും യോഗ്യതാ സര്‍ട്ടിഫിക്കറ്റുകളും സംഘടിപ്പിച്ച് ആരെല്ലാമാണ് സര്‍ക്കാര്‍ സര്‍വീസിലും ഉന്നതവിദ്യാഭ്യാസ രംഗത്തും ഇടം നേടിയതെന്ന് കണ്ടെത്താന്‍ സര്‍ക്കാര്‍ അന്വേഷണം നടത്തണമെന്നും വരാനിരിക്കുന്ന തെരഞ്ഞെടുപ്പിനു മുമ്പായി കേരളത്തില്‍ ജാതിസെന്‍സസ് നടപ്പിലാക്കണമെന്നും നേതാക്കള്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.
സംസ്ഥാന പ്രസിഡന്റ്് പി.കെ. ബാബു മാസ്റ്ററുടെ അധ്യക്ഷതയില്‍ ചേര്‍ന്ന നേതൃയോഗത്തില്‍ സംസ്ഥാന വൈസ് പ്രസിഡന്റുമാരായ ദാസന് കൊടിയത്തൂര്‍, കുഞ്ഞമ്പു കല്യാശ്ശേരി, സംസ്ഥാന ട്രഷറര്‍ ദീപ്തി ലെനീഷ്, എക്സിക്യൂട്ടീവ് അംഗങ്ങളായ ശിവന് കണിയാംകുന്ന്, എം.പി. വേണു മുണ്ടുമുഴി, പ്രദീപ് കുന്നുകര, പി.കെ. പങ്കജാക്ഷന്, കെ.ടി. കുട്ടായി എന്നിവര്‍ സംസാരിച്ചു. സംസ്ഥാന ജനറല്‍ സെക്രട്ടറി സജീവ് പിണര്‍മുണ്ട സ്വാഗതവും സംസ്ഥാന സെക്രട്ടറി പി..െക അജിത്കുമാര്‍ നന്ദിയും പറഞ്ഞു.
Photo Courtsey
