Local News

ആലപ്പാട് – പുള്ള് സഹകരണ ബാങ്കില്‍ ഡിജിറ്റല്‍ ബാങ്കിങ് സേവനങ്ങള്‍ ആരംഭിച്ചു

ആലപ്പാട്: ആലപ്പാട്-പുള്ള് സഹകരണ ബാങ്കിന്റെ ശതാബ്ദി വര്‍ഷത്തില്‍ ഇടപാടുകാര്‍ക്ക് മെച്ചപ്പെട്ട സേവനങ്ങള്‍ നല്‍കുന്നതിന്റെ ഭാഗമായി ഡിജിറ്റല്‍ ബാങ്കിങ്് സേവനങ്ങളായ ആര്‍.ടി.ജി.എസ്, എന്‍.ഇ.എഫ്.ടി, ക്യൂ ആര്‍ കോഡ്, എസ്എംഎസ് തുടങ്ങിയവയുടെ ആരംഭവും ബാങ്ക് പരിധിയിലെ മികച്ച വിജയം നേടിയ കുട്ടികള്‍ക്ക് ക്യാഷ് അവാര്‍ഡും കീര്‍ത്തി ഫലക വിതരണവും നടത്തി. ചടങ്ങ് ജില്ല പഞ്ചായത്ത് പ്രസിഡന്റ് വി എസ്. പ്രിന്‍സ് ഉദ്ഘാടനം ചെയ്തു. ബാങ്ക് പ്രസിഡന്റ് കെ.വി. ഹരിലാല്‍ അദ്ധ്യക്ഷത വഹിച്ചു.
അന്തിക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്് കെ.കെ. ശശിധരന്‍, തൃശൂര്‍ സര്‍ക്കിള്‍ സഹകരണ യൂണിയന്‍ ചെയര്‍മാന്‍ പി.ആര്‍. വര്‍ഗീസ് മാസ്റ്റര്‍ എന്നിവര്‍ മുഖ്യാതിഥികളായി. ജനപ്രതിനിധികളായ രജനി തിലകന്‍, വിനിത ബെന്നി, കെ.വി. ഇന്ദുലാല്‍, ഷില്ലി ജിജുമോന്‍ എന്നിവര്‍ ആശംസകളര്‍പ്പിച്ചു. ബാങ്ക് വൈസ് പ്രസിഡന്റ് അഡ്വ. കെ.എസ്. ശേഖേശ് സ്വാഗതവും, ബാങ്ക് സെകട്ടറി കെ.എഫ്. ജിജൊ നന്ദിയും പറഞ്ഞു.

Please follow and like us:

Leave a Reply

Your email address will not be published. Required fields are marked *

× Send Whatsapp Message