Kerala News

ദലിത് സമുദായ മുന്നണി നിലമ്പൂര്‍ താലൂക്ക് ഓഫീസ് ധര്‍ണ്ണ നടത്തി

നിലമ്പൂര്‍: വഴിക്കടവില്‍ മൃഗവേട്ടക്കാരുടെ വൈദ്യുതിക്കെണിയില്‍ അകപ്പെട്ട് കൊല്ലപ്പെട്ട എ. അനന്തുവിന്റെ മരണത്തിന്റെ ഉത്തരവാദികളെ കൊലക്കുറ്റത്തിന് കേസ് എടുത്ത് ശിക്ഷിക്കുക, കുടുംബത്തിന് അടിയന്തരമായി 25 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കുക, പരിക്കേറ്റ് ചികില്‍സയിലുള്ള സഹോദരന്‍ യദുകൃഷ്ണന് മതിയായ നഷ്ടപരിഹാരം നല്‍കുക, സഹോദരിക്ക് സര്‍ക്കാര്‍ ജോലി നല്‍കുക, വൈദ്യുതി മോഷണത്തിന് കൂട്ട് നില്‍ക്കുന്ന കെ.എസ്.ഇ, ബി.വനം വകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെ അന്വേഷണം നടത്തി നിയമ നടപടി സ്വീകരിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ച് ദലിത് സമുദായ മുന്നണി നിലമ്പൂര്‍ താലൂക്ക് ഓഫീസ് മാര്‍ച്ചും ധര്‍ണ്ണയും നടത്തി.

പട്ടിക വിഭാഗക്കാരുടെ ആവശ്യങ്ങളും പ്രശ്‌നങ്ങളും നീട്ടിവെച്ച് തള്ളിക്കളയുന്ന രാഷ്ട്രീയ പാര്‍ട്ടികളുടെ നിലപാട് അനുവദിക്കില്ലെന്ന് ധര്‍ണ്ണ ഉദ്ഘാടനം ചെയ്ത ദലിത് സമുദായ മുന്നണി വൈസ് ചെയര്‍മാന്‍ മണികണ്ഠന്‍ കാട്ടാമ്പളളി പറഞ്ഞു.

ജില്ലാ സെക്രട്ടറി വേലായുധന്‍ പുളിക്കല്‍ അധ്യക്ഷത വഹിച്ചു. നിലമ്പൂര്‍ താലൂക്ക് പ്രസിഡന്റ് അനില്‍ സ്വാഗതം പറഞ്ഞു. കെ. സന്തോഷ്‌കുമാര്‍, എ.വി രാജേന്ദ്രന്‍, അനീഷ് മരുത, ലക്ഷ്മി പുളിക്കല്‍, ഷാജി ബംഗ്ലാന്‍, ബാബുരാജ് കോട്ടക്കുന്ന്, ബിന്ദു അനില്‍, ബാലസുബ്രഹ്‌മണ്യന്‍ വി.സി.സുധീഷ് നിലമ്പൂര്‍, ലക്ഷ്മി പുളിക്കല്‍, മണിക്കുട്ടന്‍ നിലമ്പൂര്‍, മിനി നിലമ്പൂര്‍, സുബ്രമണ്യന്‍ പുളിക്കല്‍ എന്നിവര്‍ സംസാരിച്ചു.

Please follow and like us:

Leave a Reply

Your email address will not be published. Required fields are marked *

× Send Whatsapp Message