Local News

ചേറ്റുവ ദേശീയപാതയില്‍ വാഹനയാത്ര ദുരിതമയം

തേര്‍ളി മുകുന്ദന്‍

ചാവക്കാട്: ചേറ്റുവ ദേശീയപാതയില്‍ ദുരിതം പേറി വാഹന യാത്രക്കാര്‍. ഏത്തായി സെന്ററില്‍ ദേശീയപാതയില്‍ വാഹനങ്ങള്‍ക്ക് കടന്നുപോകാന്‍ കഴിയാത്ത വിധം വെള്ളക്കെട്ടും വലിയ കുഴികളും മൂലം ദുരിതത്തിലായി വാഹന യാത്രക്കാര്‍. ഈ ഭാഗത്ത് അപകടങ്ങള്‍ നിത്യസംഭവമാണ്. കഴിഞ്ഞദിവസം അപകടത്തില്‍പ്പെട്ട ലോറി ഇതുവരെ നീക്കം ചെയ്തിട്ടില്ല.കുറച്ചുദിവസങ്ങള്‍ക്ക് മുമ്പ് ടൈല്‍സ് ലോഡുമായി പോകുന്ന ചരക്ക് വാഹനം അപകടത്തില്‍ പെട്ടിരുന്നു. വലിയ ചരക്ക് വാഹനങ്ങള്‍ ഉള്‍പ്പെടെ ഏറെ ഭയന്നാണ് ഈ റോഡിലൂടെ കടന്നുപോകുന്നത്. ചെറിയ വാഹനങ്ങള്‍ക്കും വെള്ളക്കെട്ട് ഏറെ ഭീഷണിയാണ്. കുഴികളില്‍ വെള്ളം നിറഞ്ഞുകിടക്കുന്നതിനാല്‍ കുഴിയില്‍ ചാടി ബൈക്ക് പോലുള്ള വാഹനങ്ങള്‍ അപകടത്തില്‍ പെടാന്‍ സാധ്യത ഏറെയാണ്. ദേശീയപാത അതോറിറ്റി അധികൃതര്‍ അടിയന്തരമായി പ്രദേശത്തെ അപകട സാധ്യത ഒഴിവാക്കണമെന്നും റോഡില്‍ കെട്ടിനില്‍ക്കുന്ന വെള്ളം ഒലിച്ചുപോകുന്നതിന് വേണ്ട നടപടി സ്വീകരിക്കണമെന്നും വാഹന യാത്രക്കാരുടെ സുരക്ഷ ഉറപ്പുവരുത്തണമെന്നും ഭയം കൂടാതെ ദേശീയപാതയിലൂടെ വാഹനങ്ങള്‍ക്ക് കടന്നുപോകുവാനുള്ള വഴി ഒരുക്കണമെന്നും നാട്ടുകാര്‍ ആവശ്യപ്പെട്ടു.

Please follow and like us:

Leave a Reply

Your email address will not be published. Required fields are marked *

× Send Whatsapp Message