Local News

മുതിര്‍ന്ന പൗരന്മാരോടുള്ള അധിക്ഷേപ നിരോധനം: ബോധവത്കരണ ദിനാചരണം സംഘടിപ്പിച്ചു

തൃശൂര്‍: ജില്ലാ സാമൂഹ്യനീതി വകുപ്പിന്റെ ആഭിമുഖ്യത്തില്‍ മുതിര്‍ന്ന പൗരന്മാരോടുള്ള അധിക്ഷേപ നിരോധന ബോധവല്‍ക്കരണ ദിനാചരണം സംഘടിപ്പിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.എസ്. പ്രിന്‍സ് ജില്ലാതല ഉദ്ഘാടനം നിര്‍വഹിച്ചു. സബ് കലക്ടര്‍ അഖില്‍ വി മേനോന്‍ മുഖ്യാതിഥിയായി.
അഡീഷണല്‍ ഗവ. പ്ലീഡര്‍ അഡ്വക്കേറ്റ് കെ.എന്‍. സിനി മോള്‍ വയോജനങ്ങള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ തടയുന്നതിനെക്കുറിച്ചുള്ള ബോധവത്കരണ ക്ലാസ് നയിച്ചു.

ജില്ലയില്‍ ‘ഗ്രാന്‍ഡ് പാരന്റ്‌സ് ഞങ്ങളുടെ ഹീറോ’ എന്ന വിഷയത്തെ ആസ്പദമാക്കി നടന്ന ഫോട്ടോഗ്രാഫി മത്സരത്തില്‍ വിജയിച്ചവരെയും സംസ്ഥാനതലത്തില്‍ റീല്‍സ് മത്സരത്തില്‍ വിജയിയായ രുദ്രന്‍, മഹേഷ് ഗുരുവായൂര്‍ എന്നിവരെയും സമ്മാനം നല്‍കി ആദരിച്ചു.

വയോജനങ്ങള്‍ക്കെതിരെയുള്ള അതിക്രമണങ്ങള്‍ എന്ന വിഷയത്തില്‍ തൃശ്ശൂര്‍ സെന്റ് മേരീസ് കോളേജ് വിദ്യാര്‍ത്ഥികള്‍ മ്യൂസിക്കല്‍ ഡ്രാമ അവതരിപ്പിച്ചു. വിവിധ പകല്‍വീട് അംഗങ്ങളുടെയും മറ്റു വയോജനങ്ങളുടെയും കലാപരിപാടികള്‍ നടന്നു.

ജവഹര്‍ ബാലഭവനില്‍ നടന്ന ദിനാചരണത്തില്‍ കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍ റെജി ജോയ് അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ പി.എം അഹമ്മദ്, ജില്ലാ വയോജന കമ്മിറ്റി അംഗങ്ങളായ ഇ.സി പത്മരാജന്‍, കെ.പി റപ്പായി, കെ. കെ സഫിയ, കേരള സീനിയര്‍ സിറ്റിസണ്‍ ഫോറം ജില്ലാ സെക്രട്ടറി സി. സി ജോസ്, ജില്ലാ കോഡിനേറ്റര്‍ കെ.പി സജീവന്‍, ജില്ലാ സാമൂഹ്യ നീതി ഓഫീസര്‍ കെ ആര്‍ പ്രദീപന്‍, ജില്ലാ സാമൂഹ്യനീതി ഓഫീസ് സീനിയര്‍ സൂപ്രണ്ട് ജോയ്‌സി സ്റ്റീഫന്‍ എന്നിവര്‍ സംസാരിച്ചു.

Please follow and like us:

Leave a Reply

Your email address will not be published. Required fields are marked *

× Send Whatsapp Message