പ്രളയ സാധ്യത മുന്നറിയിപ്പ്: നദീതീരത്തുള്ളവര്‍ ജാഗ്രത പാലിക്കണം
തിരുവനന്തപുരം: അപകടകരമായ രീതിയില്‍ ജലനിരപ്പുയരുന്നതിനെ തുടര്‍ന്ന് സംസ്ഥാന ജലസേചന വകുപ്പും കേന്ദ്ര ജല കമ്മീഷനും 8 ജില്ലകളിലെ പ്രധാന നദികളില്‍ ഓറഞ്ച്, മഞ്ഞ അലര്‍ട്ടുകള്‍ പ്രഖ്യാപിച്ചു. ഈ നദികളുടെ തീരത്തുള്ളവര്‍ ജാഗ്രത പാലിക്കണമെന്നു മുന്നറിയിപ്പു നല്കി.
കാസറഗോഡ് ജില്ലയിലെ ഉപ്പള (ഉപ്പള സ്റ്റേഷന്), നീലേശ്വരം (ചായ്യോം റിവര്‍ സ്റ്റേഷന്), മൊഗ്രാല്‍ (മധുര് സ്റ്റേഷന്), കണ്ണൂരിലെ പെരുമ്പ (കൈതപ്രം റിവര്‍ സ്റ്റേഷന്), കോഴിക്കോട് കോരപ്പുഴ (കുന്നമംഗലം സ്റ്റേഷന്), പത്തനംതിട്ടയിലെ മണിമല (തോണ്ടറ സ്റ്റേഷന്) എന്നിവിടങ്ങളിലാണ് ഓറഞ്ച് അലര്‍ട്ട്.
മഞ്ഞ അലര്‍ട്ട്:
തിരുവനന്തപുരം: കരമന (വെള്ളൈകടവ് സ്റ്റേഷന്-സി.ഡബ്ല്യു.സി.), പത്തനംതിട്ട : അച്ചന്‍കോവില്‍ (കല്ലേലി ആന്‍ഡ് കോന്നി ജി.ഡി. സ്റ്റേഷന്), മണിമല (കല്ലൂപ്പാറ സ്റ്റേഷന്-സി.ഡബ്ല്യു.സി.), തൃശൂര്‍ : കരുവന്നൂര്‍ (കുറുമാലി ആന്‍ഡ് കരുവന്നൂര്‍ സ്റ്റേഷന്), കീച്ചേരി (ആലൂര് സ്റ്റേഷന്), പാലക്കാട് : ഭവാനി (കോട്ടത്തറ സ്റ്റേഷന് -സി.ഡബ്ല്യു.സി.), വയനാട് : കബനി (ബാവലി സ്റ്റേഷന്), കണ്ണൂര്‍ : കുപ്പം (മങ്കര റിവര്‍ സ്റ്റേഷന്); കവ്വായി (വെല്ലൂര്‍ റിവര്‍ സ്റ്റേഷന്), കാസറഗോഡ്: കാര്യങ്കോട് (ഭീമനടി ആന്‍ഡ് കക്കടവ് സ്റ്റേഷന്).
യാതൊരു കാരണവശാലും നദികളില്‍ ഇറങ്ങാനോ നദി മുറിച്ചു കടക്കാനോ പാടില്ല. തീരത്തോട് ചേര്‍ന്ന് താമസിക്കുന്നവര്‍ ജാഗ്രത പാലിക്കേണ്ടതാണ്. അധികൃതരുടെ നിര്‍ദേശാനുസരണം പ്രളയ സാധ്യതയുള്ളയിടങ്ങളില്‍ നിന്ന് മാറി താമസിക്കാന്‍ തയ്യാറാവണം.
