Cinema

ബംഗാളി സംവിധായകന്‍ അഭിജിത്ത് ആദ്യയുടെ പ്രഥമ മലയാളചിത്രം ‘ആദ്രിക’ റിലീസ് 20ന്

പി.ആര്‍. സുമേരന്‍

കൊച്ചി: ദി റൈസ്, ഗുരുദക്ഷിണ, ഹേമ മാലിനി, ജിവാന്‍സ തുടങ്ങി സിനിമകളിലൂടെ ശ്രദ്ധേയനായ ബംഗാളി സംവിധായകനും നിര്‍മാതാവും പ്രശസ്ത ഫോട്ടോഗ്രാഫറുമായ അഭിജിത്ത് ആദ്യയുടെ പ്രഥമ മലയാള ചിത്രമാണ് ‘ആദ്രിക’. സിനിമ ഈ മാസം 20 ന് റിലീസ് ചെയ്യും. ചിത്രത്തില്‍ ഐറിഷ് – ബോളിവുഡ് – മലയാളി താരങ്ങളാണ് പ്രധാന അഭിനേതാക്കളായി എത്തുന്നത്.

ചിത്രത്തിലെ ആദ്രിക എന്ന ടൈറ്റില്‍ കഥാപാത്രമായെത്തുന്നത് പ്രശസ്ത ബോളിവുഡ് താരം നിഹാരിക റൈസാദയാണ്. ഐ.ബി 71, സൂര്യവന്‍ഷി, വാറിയര്‍ സാവിത്രി, ടോട്ടല്‍ ധമാല്‍ തുടങ്ങി നിരവധി ചിത്രങ്ങളിലൂടെ ശ്രദ്ധേയയാണ് നിഹാരിക. ഉസ്താദ് സുല്‍ത്താന്‍ ഖാന്‍, കെ. എസ്. ചിത്ര എന്നിവര്‍ ആലപിച്ച് ഹിന്ദിയില്‍ ഏറെ ഹിറ്റായ ‘പിയ ബസന്ദി’ എന്ന ആല്‍ബത്തിലൂടെ എത്തിയ ഐറിഷ് താരം ഡൊണോവന്‍ വോഡ്ഹൗസ് ആണ് ചിത്രത്തില്‍ വില്ലനായെത്തുന്നത്. ഐറിഷിലെ പ്രമുഖ ഛായാഗ്രാഹനും, ചലച്ചിത്ര നിര്‍മാതാവും കൂടിയാണ് ഡൊണോവന്‍. പ്രമുഖ മോഡലും മലയാളിയുമായ അജുമല്‍ന ആസാദ് ആണ് ചിത്രത്തിലെ മറ്റൊരു നായിക.

ദി ഗാരേജ് ഹൗസ് പ്രൊഡക്ഷന്‍, യു.കെയോടൊപ്പം മാര്‍ഗരറ്റ് എസ്.എ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. സംവിധായകന്‍ അഭിജിത്ത് തന്നെയാണ് ഈ സര്‍വൈവല്‍ ത്രില്ലര്‍ ചിത്രത്തിന്റെ കഥയും തിരക്കഥയും തയാറാക്കിയിരിക്കുന്നത്.
കേരളത്തില്‍ ജൂണ്‍ 20 ന് റിലീസ് ചെയ്യും. ദുബൈയില്‍ ചിത്രം റിലീസ്
ചെയ്തു.
വസന്ത മുല്ലൈ, പൊയ്ക്കാല്‍ കുതിരൈ തുടങ്ങിയ തമിഴ് ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ ജയകുമാര്‍ തങ്കവേലാണ് ചിത്രത്തിന്റെ ഛായാഗ്രാഹകന്‍. അശോകന്‍ പി.കെ. ആണ് ചിത്രത്തിന്റെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസറും പ്രൊജക്ട് ഡിസൈനറും. എഡിറ്റര്‍ : ദുര്‍ഗേഷ് ചൗരസ്യ. അസോസിയേറ്റ് ഡയറക്ടര്‍: കപില്‍ ജെയിംസ് സിങ്. അസിസ്റ്റന്റ് ഡയറക്ടേര്‍സ്: സുജീഷ് ശ്രീധര്‍, ജാന്‍വി ബിശ്വാസ്. മ്യൂസിക്: സര്‍ത്തക് കല്യാണി. ആര്‍ട്ട്: വേണു തോപ്പില്‍. മേക്കപ്പ്: സുധീര്‍ കുട്ടായി .ഡയലോഗ്‌സ്: വിനോദ് നാരായണന്‍. കളറിസ്റ്റ്: രാജീവ് രാജകുമാരന്‍. സൗണ്ട് ഡിസൈന്‍: ദിവാകര്‍ ജോജോ. പ്രമോഷന്‍ മാനേജര്‍ ഷൗക്കത്ത് മാജിക് ലാബ്. റിലീസ് മാര്‍ക്കറ്റിംഗ് മാജിക് ലാബ് പ്രൊഡക്ഷന്‍ ഹൗസ്. പി.ആര്‍.ഒ. പി.ആര്‍. സുമേരന്‍.

Please follow and like us:

Leave a Reply

Your email address will not be published. Required fields are marked *

× Send Whatsapp Message