PoliticsWorld News

ഇറാക്ക് അധിനിവേശം ഒരു ഇസ്രായേല്‍ പ്രൊജക്റ്റ്

വിദേശകാര്യ നിരീക്ഷകനായ സജി മര്‍ക്കോസ് ഫെയ്‌സ് ബുക്കില്‍ പോസ്റ്റ് ചെയ്ത കുറിപ്പ്

ഇറാക്ക് അധിനിവേശം ഒരു ഇസ്രായേല്‍ പ്രൊജക്റ്റ് ആയിരുന്നു, അമേരിക്കന്‍ പ്രോജക്ട് ആയിരുന്നില്ല. അര്‍ത്ഥശങ്കയ്ക്ക് ഇടയില്ലാതെ നേതാന്യാഹു എഴുതി – ഇറാക്ക് ആണവ ബോംബുകള്‍ ഉണ്ടാക്കുന്നതിന്റെ അവസാന ഘട്ടത്തിലാണ്- അത് ഇസ്രായേലിനെക്കാള്‍ അമേരിക്കയ്ക്ക് ആണ് ഭീഷിണി. ചെറിയ ബുദ്ധിയല്ല. ഇസ്രായേല്‍ ലോബി അമേരിക്കന്‍ മാധ്യമങ്ങളെ സ്വാധീനിച്ചു നിരന്തരം ലേഖനങ്ങള്‍ എഴുതി. അമേരിക്ക ഭീഷിണിയില്‍!

ഇസ്രായേല്‍ പ്രധാനമന്ത്രിക്കും പ്രസിഡന്റിനും അമേരിക്കന്‍ മീഡിയകളില്‍ ഇത്രയ്ക്കും പെനിട്രീക്ഷന്‍ എങ്ങനെ കിട്ടി എന്ന് അത്ഭുതപ്പെട്ടു പോകുംവിധം വാര്‍ത്തകളുടെ കുത്തോഴുക്ക്. നൂറുകണക്കിന് വാര്‍ത്തകളാണ് ഇസ്രായേല്‍ ലോബി അമേരിക്കന്‍ പത്രങ്ങളിലൂടെ പ്രസിദ്ധീകരിച്ചത്.
അമേരിക്ക നിലനില്‍പ്പ് ഭീഷിണിയില്‍ ആണെന്ന് ക്രമേണ ജനങ്ങളും വിശ്വസിച്ചു തുടങ്ങി. അവസാനം ഈ വിഷയം അമേരിക്ക യു.എന്‍. സെക്യൂരിറ്റി കൗണ്‍സിലില്‍ ഉന്നയിച്ചത് ഇസ്രായേലിനെ ചോടിപ്പിച്ചു.
ഷിമോന്‍ പെരസ് റഷ്യയില്‍ ചെന്ന് പുച്ചിനോട് പറഞ്ഞത്- ‘ഏറ്റവും ആധുനിക ആണവ ബോംബ് ആണ് ഇറാക്ക് ഉണ്ടാക്കിക്കൊണ്ടിരിക്കുന്നത്’ എന്നാണ്.
ഇപ്പോള്‍ യുദ്ധം ചെയ്തില്ലെങ്കില്‍ ഹിറ്റ്‌ലറിന്റെ കാലം ആവര്‍ത്തിക്കപ്പെടും എന്ന് അമേരിക്കന്‍ പത്രങ്ങളിലൂടെ ഇസ്രായേല്‍ ലോബി പ്രചരിപ്പിച്ചു.
യുദ്ധ തീരുമാനത്തിന് കണ്ടോളിസ റൈസിനും ഡിക്ചിനിയ്ക്കും പൂര്‍ണ്ണ സമ്മതമായിരുന്നില്ല. ചില ഉന്നതരായ പത്രപ്രവര്‍ത്തകരും മാധ്യമപ്രവര്‍ത്തകരും ചോദ്യങ്ങള്‍ ചോദിച്ചു, ഇറാക്കിന്റെ ആണവ പദ്ധതിക്കെന്തെങ്കിലും തെളിവുണ്ടോ എന്ന്. ചോദ്യം ചോദിച്ചവരെയെല്ലാം ജോലിയില്‍ നിന്നും പിരിച്ചുവിട്ടു. (ഫില്‍ ഡോണ്‍ഹ്യുവിന്റെ ടോക്ക് ഷോ എം.എസ്.എന്‍.ബി.സി. ക്യാന്‍സല്‍ ചെയ്തത് അതില്‍ പെടും).

അവസാനം ഇസ്രായേല്‍ വിജയിച്ചു – അമേരിക്കയെ യുദ്ധത്തിലെത്തിച്ചു. ഏതാണ്ട് 6 ലക്ഷം പേര് മരിച്ചു. ഒരു ഓലപ്പടക്കം പോലും കിട്ടിയില്ല.
ഇസ്രായേലിനു ഒരു പ്രശ്‌നവും ഇല്ല – കാരണം അവിടെ ഒന്നും ഇല്ല എന്ന് അവര്‍ക്ക് ആദ്യം തൊട്ടേ അറിയാമായിരുന്നു – അവരുടെ പ്രോജെക്ട്ട് വേറെ ആയിരുന്നു, അതില്‍ അമേരിക്ക വീണു, അന്നും ഇന്നും അമേരിക്കയെ നിയന്ത്രിക്കുന്നത് ഇസ്രായേലാണ്. പലരും പറയുന്നു, അമേരിക്കയുടെ 51 ആം സ്റ്റെയ്റ്റ് ആണ് ഇസ്രായേല്‍ എന്ന്. എനിക്ക് അങ്ങിനെ തോന്നുന്നില്ല.

ഇസ്രയേലിന്റെ ഏഴാമത്തെ ജില്ലയാണ് അമേരിക്ക. ഇസ്രായേല്‍ അത്രയുമേ കരുതിയിട്ടുള്ളൂ. ഇറാക്കിനെ പഴയതുപോലെ ആക്കാന്‍ പത്ത് തലമുറവേണ്ടി വരും എന്ന് നിര്‍മ്മാണ വിദഗ്ധര്‍ പറയുന്നു. ഇപ്പോള്‍ ദാ അമേരിക്കയുടെ സമ്മതമില്ലാതെ ഇറാനെ ആക്രമിക്കുന്നു. ‘അടിയന്‍ ലച്ചിപ്പോം’ എന്ന പറഞ്ഞു അമേരിക്ക വരും എന്ന് ഇസ്രായേലിനു അറിയാം. പലസ്തീനെ വിഭജിച്ച് യൂറോപ്പിന്റെ പ്രശ്‌നം തീര്‍ക്കാന്‍ ബ്രിട്ടന്‍ കുടിയിരുത്തിയ സയണിസ്റ്റുകള്‍ മൂലം മിഡില്‍ ഈസ്റ്റിനു മേല്‍ വന്നുപതിച്ച ശാപം നെതന്യാഹു ഒരു സൈക്കോപാത്താണ്, അതുകൊണ്ടാണ് അയാള്‍ ഹൃദയശൂന്യമായി ഗസ്സയില്‍ ആക്രമണം നടത്തുന്നത്
(പലരും കമെന്റുകളിലും സജി ലൂക്കോസ്, സജി കുറിയാക്കോസ്, രജി ലൂക്കോസ് എന്നെല്ലാം പറയുന്നു. ശ്രദ്ധിക്കുക – This is the one and only Saji Markose,. തെറി ആണെങ്കിലും പ്രശംസ ആണെങ്കിലും രണ്ടു കൈയും നീട്ടി സ്വീകരിക്കാന്‍ ആള് വേണമല്ലോ, ലക്ഷ്യം തെറ്റിയ മിസൈലുകളെപ്പോലെ ആകരുത്)

Please follow and like us:

Leave a Reply

Your email address will not be published. Required fields are marked *

× Send Whatsapp Message