നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പ്: വി.സി.കെ.പിന്തുണ ആര്യാടന്‍ ഷൗക്കത്തിന്
നിലമ്പൂര്‍: നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പില്‍ വിടുതലൈ ചിരുത്തൈകള്‍ കക്ഷി പിന്തുണ യു.ഡി.എഫ്. സ്ഥാനാര്‍ഥി ആര്യാടന്‍ ഷൗക്കത്തിന്. ആര്യാടന്‍ ഷൗക്കത്തിനെ പിന്തുണച്ചു കൊണ്ടുള്ള വിടുതലൈ ചിരുത്തൈകള്‍ കക്ഷി (വി.സി.കെ.) നാഷണല്‍ പ്രസിഡന്റ് ഡോ. തൊല്‍ തിരുമാവളവന്‍ എം.പിയുടെ കത്ത് വി.സി.കെ. കേരള ഓര്‍ഗനൈസറും നാഷണല്‍ ഹെഡ് കോട്ടേഴ്‌സ് സെക്രട്ടറിയുമായ ഇളം ചെഗുവേര യു.ഡി.എഫ്. കണ്‍വീനര്‍ അടൂര്‍ പ്രകാശ് എം.പിക്ക് പത്രസമ്മേളനത്തില്‍ കൈമാറി. പത്രസമ്മേളത്തില്‍ എം.കെ മുനിര്‍ എം.എല്‍.എ., മുസ്ലിം ലീഗ് സംസാന ജനറല്‍ സെക്രട്ടറി പി.എം.എ. സലാം, സംസ്ഥാന സെക്രട്ടറി അഡ്വ. മുഹമ്മദ് ഷാ, മലപ്പുറം മണ്ഡലം സെക്രട്ടറി ഒറീസ്സ മുഹമ്മദ്, വി.സികെയുടെ മുന്‍നിര നേതാക്കളായ ചെന്നൈ ഷാജി, സഫര്‍ ഐക്കരപ്പാടി, ഡോ. പി.വി. ഹംസ, അറമുഖന്‍ ചേലേമ്പ്ര, മധു കൊട്ടപ്പുറം, ടി. നന്ദകുമര്‍, ശങ്കരന്‍ മടവൂര്‍, മുഹമ്മദ് ഹസ്സന്‍ എന്‍.കെ. കോട്ടക്കല്‍, വേലായുധന്‍ വേങ്ങര, സതീഷന്‍ കൊണ്ടോട്ടി, സുനില്‍ നന്മണ്ട എന്നിവര്‍ പങ്കെടുത്തു.
