Kerala NewsPolitics

ദലിത്, ആദിവാസി വിഭാഗം വലിയ രാഷ്ട്രീയശക്തിയാവണം: വേടന്‍

തിരുവനന്തപുരം: പട്ടികജാതി, ദലിത്, ആദിവാസി ജനതയ്ക്ക് വലിയ രാഷ്ട്രീയശക്തിയായി വളരാന്‍ സാധിക്കണമെന്ന് റാപ്പര്‍ വേടന്‍. അയ്യന്‍കാളിയുടെ 64-ാം ചരമവാര്‍ഷികദിനത്തില്‍ സ്മൃതിദിനാചരണച്ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. നമുക്കിടയില്‍ ഐക്യമില്ല എന്നതാണ് വലിയൊരു പ്രശ്‌നം.
സാതന ധര്‍മ്മവാദികള്‍ ആ സാഹോദര്യമില്ലായ്മ ഉപയോഗിച്ച് നമുക്കിടയില്‍ വിഭജനം ഉണ്ടാക്കുന്നത് യുവതലമുറ മനസിലാക്കണം. നമുക്കിടയില്‍ സാമൂഹികപരമായ ഒരുമ ഉണ്ടാകും എന്ന പ്രതീക്ഷലാണ് താന്‍ തന്റെ ജോലി തുടരുന്നത്. താന്‍ അയ്യന്‍കാളിയെ മഹാവീരനെന്നേ വിളിക്കൂ. മഹാ ആത്മാവ് എന്ന സംസ്‌കൃതവാക്ക് ഉപയോഗിക്കില്ല. താനില്ലെങ്കിലും അടുത്തവര്‍ഷവും അയ്യന്‍കാളി സ്മൃതിമണ്ഡപത്തില്‍ ഇതേപോലെ വലിയ ജനക്കൂട്ടം ഉണ്ടാകണമെന്ന് വേടന്‍ അഭ്യര്‍ഥിച്ചു.
അയ്യന്‍കാളി സ്മൃതിമണ്ഡപത്തില്‍ വേടന്‍ പുഷ്പാര്‍ച്ചന നടത്തി.

Please follow and like us:

Leave a Reply

Your email address will not be published. Required fields are marked *

× Send Whatsapp Message