Business & AgricultureWorld News

ഇസ്രായേല്‍-ഇറാന്‍ പ്രതിസന്ധി: എണ്ണവില കുതിച്ചുയര്‍ന്നു, യു എസ് ഓഹരികള്‍ ഇടിഞ്ഞു

ന്യൂയോര്‍ക്ക്: ഇറാനെതിരായ ഇസ്രായേലിന്റെ ആക്രമണത്തില്‍ അമേരിക്കയും പങ്കുചേരുമെന്ന ആശങ്കയെത്തുടര്‍ന്ന് അസംസ്‌കൃത എണ്ണവില 4 ശതമാനത്തിലധികം ഉയര്‍ന്നു. ഇസ്രായേല്‍-ഇറാന്‍ പ്രതിസന്ധി അമേരിക്ക ഉള്‍പ്പെടുന്ന വിശാലമായ സംഘര്‍ഷത്തിലേക്ക് നയിച്ചേക്കാമെന്ന ആശങ്കകള്‍ക്കിടയിലാണ് എണ്ണവില കുതിച്ചുയര്‍ന്നത്. കുതിച്ചുചാട്ടത്തെത്തുടര്‍ന്ന് ബെഞ്ച്മാര്‍ക്ക് സൂചകങ്ങള്‍ ബാരലിന് 76.45 ഡോളറും 74.84 ഡോളറും ആയി നിലനിന്നു. ബുധനാഴ്ചത്തെ ആദ്യ വ്യാപാരത്തില്‍ എണ്ണവില ഏകദേശം 0.5 ശതമാനം ഉയര്‍ന്നു.

ഭൗമരാഷ്ട്രീയ സംഘര്‍ഷങ്ങള്‍ രാത്രിയില്‍ വര്‍ദ്ധിച്ചുവന്നതിനാല്‍ യുഎസ് ഓഹരികള്‍ ഇടിഞ്ഞു. ബെഞ്ച്മാര്‍ക്ക് എസ് ആന്‍ഡ് പി 500 ഉം സാങ്കേതികവിദ്യാ മേഖലയില്‍ ഏറെ പ്രാധാന്യമുള്ള നാസ്ഡാക്ക് കോമ്പോസിറ്റും യഥാക്രമം 0.84 ശതമാനവും 0.91 ശതമാനവും ഇടിഞ്ഞു. ആഗോള ഊര്‍ജ്ജ പ്രവാഹത്തിന് ഇതുവരെ വലിയ തടസ്സമൊന്നും ഉണ്ടായിട്ടില്ലെങ്കിലും ഇസ്രായേലിന്റെ സൈനിക ആക്രമണത്തില്‍ യു എസ് നേരിട്ട് ഇടപെടുന്നത് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ വര്‍ദ്ധിക്കാനുള്ള സാധ്യത വിപണികളെ പ്രതിസന്ധിയിലാക്കിയിട്ടുണ്ട്.

Please follow and like us:

Leave a Reply

Your email address will not be published. Required fields are marked *

× Send Whatsapp Message