Local News

തൃശൂര്‍ ജില്ല മാര്‍ക്കറ്റിങ് ആന്‍ഡ് പ്രോസസിങ് സഹ. സംഘത്തില്‍ അഴിമതിയെന്ന്; എ എ പി പ്രതിഷേധ മാര്‍ച്ചും ധര്‍ണയും നടത്തി

കൊട്ടേക്കാട്: തൃശൂര്‍ ജില്ല മാര്‍ക്കറ്റിങ്് ആന്‍ഡ് പ്രോസസിങ് സഹ. സംഘത്തില്‍ നിന്ന് കാലാവധി കഴിഞ്ഞിട്ടും നിക്ഷേപം തിരിച്ചുകിട്ടുന്നില്ലെന്നു പരാതി. യു ഡി എഫ് ഭരിക്കുന്ന സൊസൈറ്റിയുടെ അഴിമതിയും കെടുകാര്യസ്ഥതയും മൂലം പണം അടച്ച നിക്ഷേപകരുടെ നിക്ഷേപം കാലാവധി പൂര്‍ത്തിയാക്കിയിട്ടും തിരിച്ചു നല്‍കുന്നില്ലെന്നാണ് പരാതി. പണം ഇല്ലാത്തതിനാല്‍ നിക്ഷേപ തുക വീണ്ടും ഡെപ്പോസിറ്റ് ചെയ്യാനായി നിക്ഷേപകരെ നിര്‍ബന്ധിക്കുന്നതായും ആരോപണം. സഹകരണ വകുപ്പ് ജോയിന്റ് സെക്രട്ടറിക്ക് ഫെബ്രുവരി മാസത്തില്‍ പരാതി കൊടുതതിനെ തുടര്‍ന്ന് കാര്യങ്ങള്‍ പരിശോധിച്ച് ബോധ്യപ്പെടുകയും എത്രയും വേഗം നടപടികള്‍ കൈകൊണ്ട് കാരണക്കാരായവരില്‍ നിന്ന് പണം തിരികെ പിടിച്ച് നിക്ഷേപ തുകകള്‍ എത്രയും പെട്ടെന്ന് നല്‍കാമെന്നും പറഞ്ഞിരുന്നു. കോണ്‍ഗ്രസിന്റെ ഒരു എം.എല്‍.എ. അടക്കമുള്ള പല മുതിര്‍ന്ന നേതാക്കള്‍ക്കും ഇതില്‍ ബന്ധമുണ്ടെന്നും 20 കോടിക്ക് മേലേയുള്ള തട്ടിപ്പ് നടന്നിട്ടുണ്ടെന്നും പറയപ്പെടുന്നു.
ഇതിനെതിരേ ആം ആദ്മി പാര്‍ട്ടി വടക്കാഞ്ചേരി മണ്ഡലത്തിന്റെ നേതൃത്വത്തില്‍ ജാഥയും പ്രതിഷേധ ധര്‍ണ്ണയും നടത്തി. കൊട്ടേക്കാട് പള്ളിയുടെ മുമ്പില്‍ വെച്ച് നടന്ന പരിപാടി തൃശൂര്‍ ജില്ല പ്രസിഡന്റ് ഡോ. ഷാജു കാവുങ്ങല്‍ ഉദ്ഘാടനം ചെയ്തു. നിക്ഷേപകരുടെ പണം തിരികെ ലഭിക്കുന്നതു വരെ ജനങ്ങളുടെ കൂടെ ആം ആദ്മി പാര്‍ട്ടി സമര രംഗത്തുണ്ടാകുന്നുമെന്നും ഈ തട്ടിപ്പിന് കൂട്ട് നിന്നവരെ കണ്ടെത്തി വേണ്ട നടപടികള്‍ സ്വീകരിച്ചു പണം തിരികെ നല്‍കി ജനങ്ങളുടെ ആശങ്ക എത്രയും പെട്ടന്ന് തീര്‍ക്കണമെന്നും ജില്ലാ സെക്രട്ടറി ഇന്‍ ചാര്‍ജ് ബിന്നി പൊന്തേക്കന്‍ പറഞ്ഞു. ഒല്ലൂര്‍ മണ്ഡലം പ്രസിഡന്റ് ജോണ്‍സന്‍ ഐനിക്കല്‍ സ്വാഗതവും വടക്കാഞ്ചേരി മണ്ഡലം സെക്രട്ടറി സേവ്യര്‍ നന്ദിയും പറഞ്ഞു. മണ്ഡലം പ്രസിഡന്റ് റോയ് പുറനാട്ടുകര, ടഢട ജില്ല പ്രസിഡണ്ട് ലോറന്‍സ് മങ്കര , ജോയി പാലിശ്ശേരി, ആന്റണി തട്ടില്‍, ബബി കെ എല്‍, ഷാജു എം വി എന്നിവര്‍ പങ്കെടുത്തു.

Please follow and like us:

Leave a Reply

Your email address will not be published. Required fields are marked *

× Send Whatsapp Message