രാവണനെ സ്തുതിച്ച് പാട്ട്
മഹാവീരന്‍ രാവണനെ പ്രകീര്‍ത്തിച്ചും പാട്ടോ? സംശയിക്കേണ്ട. 1957ല്‍ അത്തരമൊരു പദ്യ-പാട്ട് പ്രസിദ്ധീകരിച്ചിട്ടുണ്ട്. രാവണനെക്കുറിച്ച് കേട്ടതും വായിച്ചതുമായ അപഖ്യാതികള്‍ക്ക് ഒരു മറുപടിയാണിത്. 1957-ല്‍ എസ് കെ നായര്‍ പുറത്തിറക്കിയ പദ്യ-പാട്ട് സമാഹാരകൃതിയായ ‘പ്രാചീനസുധ’യിലാണ് ഈ സ്തുതിപ്പ് അച്ചടിച്ചുവന്നത്. കണ്ണന്‍ മേലോത്തിന്റെ ഫെയ്‌സ് ബുക്ക് കുറിപ്പിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.
പോസ്റ്റിന്റെ പൂര്‍ണരൂപം:
‘രാവണനോളം പഴക്കമുള്ള രാവണസ്തുതിയാണിത്. ഇതില്‍ അന്ധവിശ്വാസമോ ആരാധനയോ ഇല്ല. പ്രപിതാമഹനെ ബഹുമാനിക്കുകമാത്രമാണ് ചെയ്യുന്നത്. അവരുടെ തുടര്‍ച്ചയിലാണ് ഫൂലെ, അംബേദ്കര്‍, പെരിയാര്‍, അയ്യന്‍കാളി, വേടന്‍ എന്നീ നാമധേയവാഹകര്‍ സംഭവിക്കുന്നത്. പ്ലേറ്റോയുടെയും അരിസ്റ്റോട്ടിലിന്റെയും പൂര്‍വമാതൃകയായ മഹാപണ്ഡിതനാണ് രാവണന്‍ എന്ന കൃത്യമായ പാഠം പെരിയാര്‍ നല്‍കിയിട്ടുണ്ട്. അര്‍ത്ഥിച്ചാല്‍ അനുഗ്രഹം നല്‍കുന്ന കാല്‍പ്പനികനല്ല രാവണന്‍; അത് നമുക്ക് ഊര്‍ജവാഹകത്വമാണ്.
1957-ല്‍ എസ് കെ നായര്‍ പുറത്തിറക്കിയ പദ്യ-പാട്ട് സമാഹാരകൃതിയായ ‘പ്രാചീനസുധ’യില്‍ ഈ സ്തുതിപ്പ് അച്ചടിച്ചുവന്നിട്ടുണ്ട്. താത്പര്യമുള്ളവര്‍ നെറ്റ് ഉപയോഗിക്കാന്‍ സൗകര്യമില്ലാത്ത മറ്റുള്ളവരിലേക്ക് ഈ സ്തുതി എത്തിക്കുക, ഇത് ഉപയോഗിച്ച് സചിത്ര-ബഹുവര്‍ണ പോസ്റ്ററുകള്‍ ചെയ്യുക, അഡ്രസ് കാര്‍ഡുകളില്‍ പ്രിന്റ് ചെയ്യുക, കലണ്ടര്‍ നിര്‍മിക്കുക എന്നിവയിലേര്‍പ്പടുക.’
