തൃശൂര്‍ കോര്‍പ്പറേഷനിലെ തോട് ശുചീകരണം: വിജിലന്‍സ് അന്വേഷിക്കണമെന്ന് പ്രതിപക്ഷ നേതാവ്
തൃശൂര്‍: കോര്‍പ്പറേഷനില്‍ ഇപ്പോള്‍ നടക്കുന്ന തോട് ശുചീകരണ പ്രവര്‍ത്തികളെക്കുറിച്ച് വിജിലന്‍സ് അന്വേഷണം നടത്തണമെന്ന് പ്രതിപക്ഷ നേതാവ് രാജന്‍ ജെ. പല്ലന്‍ ആവശ്യപ്പെട്ടു വര്‍ഷക്കാലത്തിന്റെ ആരംഭത്തില്‍ തന്നെ വെള്ളക്കെട്ട് മൂലം വീടുകളില്‍ വെള്ളം കയറി ക്യാമ്പുകള്‍ ആരംഭിക്കേണ്ടി വന്നത് കോര്‍പ്പറേഷന്റെ കെടുംകാര്യസ്ഥത കൊണ്ടാണെന്ന് പ്രതിപക്ഷനേതാവ് ആരോപിച്ചു.
നെടുപുഴയിലെ ഗവണ്‍മെന്റ് വനിതാ പോളിടെക്‌നിക് കോളേജില്‍ കോര്‍പ്പറേഷന്റെ ആദ്യ ക്യാമ്പ് ആരംഭിച്ചു. പനമുക്ക് ഡിവിഷനിലെ 12 ഓളം കുടുംബങ്ങളെ മാറ്റി പാര്‍പ്പിക്കേണ്ടി വന്നത്. വര്‍ഷക്കാലം നേരത്തെ വരുമെന്ന് മാധ്യമങ്ങളുലൂടെ അറിയിപ്പ് ലഭിച്ചിട്ടും കോണ്‍ഗ്രസ് കൗണ്‍സിലര്‍മാര്‍ മേയര്‍ക്കും, സെക്രട്ടറിക്കും രേഖപ്രകാരം മുന്നറിയിപ്പ് നല്‍കിയിട്ടും ഏപ്രില്‍ മാസം പൂര്‍ത്തീകരിക്കേണ്ട തോട് ശുചീകരണ പ്രവര്‍ത്തനങ്ങള്‍ മെയ് അവസാനം ആരംഭിച്ചത്.
അപ്പോഴേക്കും ശക്തമായ മഴ ആരംഭിക്കുകയും ചെറിയതും വലിയതുമായ തോടുകളില്‍ വെള്ളം നിറഞ്ഞു. അതിനാല്‍ കൃത്യമായി ശരിയായ രീതിയില്‍ റോഡ് തോട് ശുചീകരണ പ്രവര്‍ത്തികള്‍ നടത്തുവാന്‍ സാധിച്ചില്ല എന്നത് വലിയ വീഴ്ചയാണ്.
ചെറുതും വലുതുമായ തോട്ടിലെ മണ്ണ് നീക്കുന്നതിന് കൂടിയ വേണ്ടിയാണ് എസ്റ്റിമേറ്റ് എടുത്തിട്ടുള്ളത്. എന്നാല്‍ ഈ പ്രവര്‍ത്തി നടത്തിയിട്ടില്ല.
മേലെയുള്ള പായലുകള്‍ ഭാഗികമായി നീക്കം ചെയ്യുകയാണ് ഉണ്ടായത്. താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളം കയറുവാന്‍ സാധ്യതയുണ്ട്. ഈ വര്‍ഷം 3 കോടി രൂപയാണ് വിവിധ ഡിവിഷനുകളിലായി തോട് ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്കും വേണ്ടി ചെലവാക്കുന്നത്. അത് കൃത്യമായി നടന്നിട്ടില്ല.
ഇത് താഴ്ന്ന പ്രദേശത്ത് താമസിക്കുന്ന ജനവിഭാഗങ്ങളോട് കാണിക്കുന്ന അവഗണനയും അനീതിയുമാണെന്ന് രാജന്‍ ജെ.പല്ലന്‍ കുറ്റപ്പെടുത്തി.
