Cinema

‘ആദ്രിക: ഗംഭീര ത്രില്ലിങ്ങ് അനുഭവം!” മികച്ച പ്രതികരണം

സ്വന്തം ലേഖകന്‍

കൊച്ചി: കേരളത്തില്‍ ഇന്ന് റിലീസ് ചെയ്ത ‘ആദ്രിക’. എന്ന പുതിയ സിനിമക്ക് തീയേറ്ററില്‍ മികച്ച പ്രതികരണം. ദി റൈസ്, ഗുരുദക്ഷിണ, ഹേമ മാലിനി, ജിവാന്‍സ തുടങ്ങി സിനിമകളിലൂടെ ശ്രദ്ദേയനായ ബംഗാളി സംവിധായകനും, നിര്‍മാതാവും, പ്രശസ്ത ഫോട്ടോഗ്രാഫറുമായ അഭിജിത്ത് ആദ്യയുടെ പ്രഥമ മലയാള ചിത്രമാണ് ഇന്ന് റിലീസ് ചെയ്ത ‘ആദ്രിക’. കൊച്ചി, കോഴിക്കോട്, തിരുവനന്തപുരം എന്നിവിടങ്ങളിലാണ് റിലീസ് ചെയ്ത്. സിനിമയില്‍ ഐറിഷ് – ബോളിവുഡ് – മലയാളി താരങ്ങളാണ് പ്രധാന അഭിനേതാക്കളായി എത്തിയത്.

ചിത്രത്തിലെ ആദ്രിക എന്ന ടൈറ്റില്‍ കഥാപാത്രത്തിന് ജീവന്‍ നല്കിയത് പ്രശസ്ത ബോളിവുഡ് താരം നിഹാരിക റൈസാദയാണ്. ഐ.ബി 71, സൂര്യവന്‍ഷി, വാറിയര്‍ സാവിത്രി, ടോട്ടല്‍ ധമാല്‍ തുടങ്ങി നിരവധി ചിത്രങ്ങളിലൂടെ ശ്രദ്ധേയയാണ് നിഹാരിക. ഉസ്താദ് സുല്‍ത്താന്‍ ഖാന്‍, കെ. എസ്. ചിത്ര എന്നിവര്‍ ആലപിച്ച് ഹിന്ദിയില്‍ ഏറെ ഹിറ്റായ ‘പിയ ബസന്ദി’ എന്ന ആല്‍ബത്തിലൂടെ എത്തിയ ഐറിഷ് താരം ഡൊണോവന്‍ വോഡ്ഹൗസ് ആണ് ചിത്രത്തിലെ വില്ലന്‍. ഐറിഷിലെ പ്രമുഖ ഛായാഗ്രാഹനും, ചലച്ചിത്ര നിര്‍മാതാവും കൂടിയാണ് ഡൊണോവന്‍. പ്രമുഖ മോഡലും മലയാളിയുമായ അജുമല്‍ന ആസാദ് ആണ് ചിത്രത്തിലെ മറ്റൊരു നായിക.

ആദ്രിക കാണുമ്പോള്‍ മനസ്സില്‍ ഒരിക്കല്‍ പോലും അലസതയുടെ ഒരു സൂചനയും തോന്നില്ല. തുടക്കം മുതല്‍ ചിത്രത്തിന്റെ അവസാനം വരെ രഹസ്യ പരമായ നീക്കമാണ് ചിത്രത്തിന്. ഒരിക്കലും പ്രതീക്ഷിക്കാത്ത വഴിയിലൂടെയാണ് സിനിമ സഞ്ചരിക്കുന്നത്. ഓരോ ദൃശ്യത്തിലും പുതിയൊരു ചോദ്യമുയര്‍ത്തുന്നു. ഒരിടവേളയില്‍ ‘ഇനി എങ്ങനെ സിനിമ മുന്നോട്ടുപോകും’ എന്ന ചിന്ത തോന്നുമ്പോള്‍ തന്നെ, കഥ ഒരു പുതിയ വഴിയിലേക്ക് തിരിയുന്നു. കാഴ്ചക്കാരനായി നമ്മള്‍ വെറുതെ ഇരിക്കുന്നില്ല, കഥയുടെ ഭാഗമാകുന്നു. അവസാനം ആണെന്ന് തോന്നുന്ന സമയത്ത് പോലും, കഥ അതിന്റെ ഏറ്റവും വലിയ അദ്ഭുതം പുറത്തെടുക്കുന്നു. നമ്മള്‍ കണ്ടത് മുഴുവന്‍ പുനരാലോചന ചെയ്യേണ്ടി വരുന്ന പോലെ!

നടന്‍മാരുടെ പ്രകടനം ഗംഭീരം. കൂടാതെ സംഗീതവും ക്യാമറയും മികവ് പുലര്‍ത്തിയിട്ടുണ്ട്. ഒത പുതുമ നമുക്ക് പൂര്‍ണ്ണമായി കൈമാറുന്നു.
ആദ്രിക മനസ്സില്‍ നീറി നില്ക്കും. എത്രയും പെട്ടെന്ന് മറക്കാനാകാത്തൊരു സിനിമ അനുഭവം തന്നെയാണ് ചിത്രം.
ദി ഗാരേജ് ഹൗസ് പ്രൊഡക്ഷന്‍, യു.കെയോടൊപ്പം മാര്‍ഗരറ്റ് എസ്.എ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. സംവിധായകന്‍ അഭിജിത്ത് തന്നെയാണ് ഈ സര്‍വൈവല്‍ ത്രില്ലര്‍ ചിത്രത്തിന്റെ കഥയും തിരക്കഥയും തയാറാക്കിയിരിക്കുന്നത്.

വസന്ത മുല്ലൈ, പൊയ്ക്കാല്‍ കുതിരൈ തുടങ്ങിയ തമിഴ് ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ ജയകുമാര്‍ തങ്കവേലാണ് ചിത്രത്തിന്റെ ഛായാഗ്രാഹകന്‍. അശോകന്‍ പി.കെ ആണ് ചിത്രത്തിന്റെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസറും പ്രൊജക്ട് ഡിസൈനറും. എഡിറ്റര്‍ : ദുര്‍ഗേഷ് ചൗരസ്യ.

Please follow and like us:

Leave a Reply

Your email address will not be published. Required fields are marked *

× Send Whatsapp Message