Kerala News

ഭാരതാംബ വിവാദത്തില്‍ ഗവര്‍ണര്‍ക്കെതിരെ പുതിയ പോര്‍മുഖം തുറന്ന് സര്‍ക്കാര്‍

തിരുവനന്തപുരം: ഭാരതാംബ വിവാദത്തില്‍ ഗവര്‍ണര്‍ക്കെതിരെ പുതിയ പോര്‍മുഖം തുറന്ന് സര്‍ക്കാര്‍. ഗവര്‍ണറുടെ ചുമതലകള്‍ പാഠ്യവിഷയമാക്കുമെന്ന് വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി. ഗവര്‍ണറുടെ ഭരണപരമായ അധികാരങ്ങള്‍ സിലബസില്‍ ഉള്‍പ്പെടുത്തുമെന്ന് മന്ത്രി വി. ശിവന്‍കുട്ടി വ്യക്തമാക്കി. ഈ വര്‍ഷത്തെ പത്താം ക്ലാസ് പാഠപുസ്തകത്തില്‍ വിഷയം ഉള്‍പ്പെടുത്തുമെന്ന് വി. ശിവന്‍കുട്ടി അറിയിച്ചു. ഭാരതാംബയെ വണങ്ങണമെന്ന് ഗവര്‍ണര്‍ കുട്ടികളെ ഉപദേശിച്ചത് തിരുത്തണമെന്നും വാര്‍ത്താ സമ്മേളനത്തില്‍ മന്ത്രി ആവശ്യപ്പെട്ടു.

”ഗവര്‍ണറുടെ ഭരണഘടനാപരമായ അധികാരങ്ങള്‍ പാഠപുസ്തകത്തില്‍ ഉള്‍പ്പെടുത്താന്‍ തീരുമാനിച്ചിരിക്കുകയാണ്. ഈ വര്‍ഷം പത്താം ക്‌സാസിലെ രണ്ടാം വോളിയത്തില്‍ ഉള്‍പ്പെടുത്താനാണ് ഉദ്ദേശിക്കുന്നത്. ഇത് കൂടാതെ 11, 12 ക്ലാസുകളിലെ പാഠപുസ്തകം പുതുക്കുന്നതിന് വേണ്ടി തീരുമാനിച്ചിട്ടുണ്ട്. പുതുക്കുന്ന അവസരത്തില്‍ ഏതെല്ലാം ഭാഗത്ത് ഉള്‍പ്പെടുത്താന്‍ സാധിക്കുമോ ആ ഭാഗത്തൊക്കെ തന്നെ ഗവര്‍ണറുടെ ഭരണഘടനാപരമായ അധികാരങ്ങളെ സംബന്ധിച്ച വിവരം ഉള്‍പ്പെടുത്തുന്നതാണ്. ഭരണഘടന മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ചാണ് സംസ്ഥാനത്തെ പാഠ്യപദ്ധതി പരിഷ്‌കരിച്ചിട്ടുള്ളത്. അത് ജീവിതത്തില്‍ പകര്‍ത്താനാവശ്യമായ പിന്തുണയും സ്‌കൂള്‍ വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങളിലൂടെ നല്‍കാന്‍ പൊതുവിദ്യാഭ്യാസ വകുപ്പ് മുന്‍ഗണന നല്‍കുകയും ചെയ്യുന്നു. രാജ്യത്ത് ഗവര്‍ണര്‍മാരെ ഉപയോഗിച്ചുകൊണ്ട് തിരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരുകളെ അസ്ഥിരപ്പെടുത്താനുള്ള ശ്രമങ്ങള്‍ വര്‍ധിച്ചുവരികയാണ്. ഗവര്‍ണര്‍മാരുടെ ഭരണഘടനാപരമായ അധികാരങ്ങളെ കുറിച്ച് സുപ്രീം കോടതി തന്നെ വ്യക്തമാക്കുകയും ചെയ്തിട്ടുണ്ട്. ജനാധിപത്യത്തിന്റെ മൂല്യങ്ങള്‍ പഠിക്കേണ്ട യഥാര്‍ത്ഥ ഇടങ്ങള്‍ വിദ്യാലയങ്ങള്‍ ആയതുകൊണ്ട് തന്നെ ഗവര്‍ണര്‍മാരുടെ ഭരണഘടനാ അധികാരങ്ങളെ കുറിച്ച് വിദ്യാര്‍ത്ഥികളെ പഠിപ്പിക്കുന്നതിനായി പരിഷ്‌കരിക്കുന്ന പാഠപുസ്തകങ്ങളില്‍ ഈ കാര്യം പ്രത്യേകം തന്നെ ഉള്‍പ്പെടുത്തും.”-മന്ത്രി വ്യക്തമാക്കി.

Please follow and like us:

Leave a Reply

Your email address will not be published. Required fields are marked *

× Send Whatsapp Message