news

ചാലക്കുടി താലൂക്ക് ആശുപത്രിയിലെ ചികിത്സാ പിഴവുകള്‍ പരിഹരിക്കണം

ചാലക്കുടി: ചാലക്കുടി താലൂക്ക് ഹെഡ് ക്വാര്‍ട്ടേഴ്‌സ് ഹോസ്പിറ്റലില്‍ നിരന്തരം വരുന്ന ചികിത്സാ പിഴവുകള്‍, ഭരണപരമായ വീഴ്ചകള്‍ എന്നിവ പരിഹരിച്ച് ആശുപത്രിയുടെ ദൈനദിന പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമാക്കണമെന്ന് അംബേദ്കര്‍ സാംസ്‌കാരിക സമിതിയുടെ നേതൃയോഗം ആവശ്യപ്പെട്ടു.
ഹോസ്പിറ്റല്‍ മനേജ്‌മെന്റ് കമ്മിറ്റി പുന:സംഘടിപ്പിച്ച് പ്രവര്‍ത്തനക്ഷമമാക്കണം, പൊതുജന പങ്കാളിത്തം ഉറപ്പാക്കിയും എസ് സി, എസ് ടി പ്രാതിനിധ്യം ശക്തിപ്പെടുത്തിയും എച്ച്.എം.എസി പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജസ്വലമാക്കണം, ബന്ധപ്പെട്ട പ്രാദേശിക സര്‍ക്കാര്‍ സംവിധാനം ഇക്കാര്യത്തില്‍ ഉണര്‍ന്ന് പ്രവര്‍ത്തിക്കണമെന്നും ആവശ്യപ്പെട്ടു.
സുബ്രഹ്‌മണ്യന്‍ ഇരിപ്പശ്ശേരി അധ്യക്ഷത വഹിച്ചു. ടി.എം രതീശന്‍, വി.എം കരിം മാസ്റ്റര്‍, ഇ.ആര്‍ സന്തോഷ് കുമാര്‍, വി.എം വസിഷ്ഠന്‍, രത്‌നവല്ലി രാജപ്പന്‍, സുജാത മണി, എന്‍.വി മോഹനന്‍ എന്നിവര്‍ സംസാരിച്ചു.

ആംബുലന്‍സിനു വിളിച്ചപ്പോള്‍ പ്രതികരിക്കാതെ
ആലപ്പാട് ആശുപത്രി അധികൃതര്‍

ആലപ്പാട് ഗവ. എല്‍ പി സ്‌കൂളിലെ ദുരിതാശ്വാസ ക്യാമ്പില്‍നിന്നും രോഗിയെ ആശുപത്രിയിലേക്ക് കൊണ്ടുപോകാന്‍ ആംബുലന്‍സിനായി വിളിച്ചപ്പോള്‍ പ്രതികരണമുണ്ടായില്ലെന്നു പരാതി. ആലപ്പാട്ടെ ബ്ലോക്ക് കുടുംബാരോഗ്യ കേന്ദ്രത്തിന്റെ ഫോണ്‍, സുപ്രണ്ടിന്റെ ഫോണ്‍, മറ്റു സ്റ്റാഫുകളുടെ ഫോണ്‍ എന്നിവയിലേക്ക് വിളിച്ചപ്പോഴാണ് പ്രതികരണമില്ലാതിരുന്നത്. ജില്ലാ പഞ്ചായത്ത് മുന്‍ പ്രസിഡന്റ് ഷീല വിജയകുമാര്‍, വാര്‍ഡ് മെമ്പര്‍ കെ.വി. ഇന്ദുലാല്‍, ആശുപത്രി വികസനസമിതി അംഗം ഷണ്‍മുഖന്‍ വടക്കുംപറമ്പില്‍ എന്നിവര്‍ മാറി മാറി വിളിച്ചിട്ടും പ്രതികരണമുണ്ടായില്ല. ക്യാ്മ്പില്‍ പോലീസും എത്തിയിരുന്നു. സ്‌കൂളിലു അടുത്തു തന്നെയാണ് ആശുപത്രി.
ഒ പി ടിക്കറ്റ് കൗണ്ടറിലെ ടോക്കണ്‍ നല്‍കുന്ന മെഷീന്‍ നിലച്ച അവസ്ഥയിലുമാണ്. എ്ത്രയും വേഗം പ്രവര്‍ത്തനസജ്ജമാക്കണമെന്ന് ഷണ്‍മുഖന്‍ വടക്കുംപറമ്പില്‍ ആവശ്യപ്പെട്ടു.

Please follow and like us:

Leave a Reply

Your email address will not be published. Required fields are marked *

× Send Whatsapp Message