Kerala News

പത്മനാഭ സ്വാമി ക്ഷേത്രത്തില്‍ വീണ്ടും മോഷണ ശ്രമം

തിരുവനന്തപുരം: പത്മനാഭ സ്വാമി ക്ഷേത്രത്തില്‍ വീണ്ടും മോഷണ ശ്രമം. ക്ഷേത്രത്തിലേക്ക് കൊണ്ടുവന്ന 25 ലിറ്റര്‍ മില്‍മ പാല്‍ പുറത്തേക്ക് കടത്താന്‍ ശ്രമിച്ച സംഭവത്തില്‍ അസിസ്റ്റന്റ് സ്റ്റോര്‍ കീപ്പര്‍ സുനില്‍കുമാറിനെതിരെ അന്വേഷണം ആരംഭിച്ചു.

തുടര്‍ച്ചയായി പാല്‍ മോഷണം പോകുന്നുവെന്ന പരാതിയില്‍ ക്ഷേത്ര വിജിലന്‍സ് സ്ഥലത്ത് നിരീക്ഷണം ശക്തമാക്കിയിരുന്നു. മില്‍മയില്‍ നിന്ന് കൊണ്ടുവന്ന പാല്‍ ക്ഷേത്രത്തിനകത്തേക്ക് കൊണ്ടുപോകുന്നതിന് പകരം പുറത്തേക്ക് കൊണ്ടുപോവുകയായിരുന്നു.

പൊലീസിന്റെ കണ്ണില്‍പ്പെട്ടെന്ന് മനസിലാക്കിയ ജീവനക്കാരന്‍ പാല്‍ ക്ഷേത്രത്തിലേക്ക് വീണ്ടും കൊണ്ടുവന്ന് വെയ്ക്കുകയായിരുന്നു. സിസിടിവി ദൃശ്യങ്ങള്‍ ഉള്‍പ്പെടെ പരിശോധിച്ചാണ് അന്വേഷണം. ക്ഷേത്ര വിജിലന്‍സ് ഓഫീസറാണ് അന്വേഷണം നടത്തുന്നത്.

Please follow and like us:

Leave a Reply

Your email address will not be published. Required fields are marked *

× Send Whatsapp Message