Kerala News

അന്ധവിശ്വാസ നിര്‍മാര്‍ജന നിയമനിര്‍മാണത്തിന് ഇല്ലെന്നു സര്‍ക്കാര്‍ ഹൈക്കോടതിയില്‍

കൊച്ചി: അന്ധവിശ്വാസ നിര്‍മാര്‍ജന നിയമനിര്‍മ്മാണത്തിനുള്ള ബില്ലുമായി മുന്നോട്ടു പോകേണ്ടതില്ലെന്ന് മന്ത്രിസഭ തീരുമാനിച്ചതായി സര്‍ക്കാര്‍ ഹൈക്കോടതിയില്‍ അറിയിച്ചു. നിയമനിര്‍മാണം ആവശ്യപ്പെട്ട് കേരള യുക്തിവാദി സംഘം നല്‍കിയ പൊതു താല്‍പര്യ ഹര്‍ജിയില്‍ സംസ്ഥാന ആഭ്യന്തരവകുപ്പ് ഫയല്‍ ചെയ്ത എതിര്‍ സത്യവാങ്മൂലത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. ‘കേരള ഗവണ്‍മെന്റ് മനുഷ്യത്വരഹിതമായ ദുഷ്പ്രവൃത്തികള്‍, മന്ത്രവാദം, ബ്ലാക്ക് മാജിക് എന്നിവയുടെ തടയലും ഇല്ലാതാക്കലും ബില്‍, 2022’ എന്ന പേരിലുള്ള ഒരു ബില്‍ നിര്‍ദ്ദേശിച്ചിരുന്നു. എന്നാല്‍ നിയമനിര്‍മ്മാണം ഗവണ്‍മെന്റിന്റെ നയപരമായ തീരുമാനമാണെന്നും കോടതിക്ക് ഇടപെടാന്‍ സാധ്യമല്ലെന്നുമാണ് സര്‍ക്കാരിന്റെ നിലപാട്.

2023 ജൂലൈ 5 ലെ മന്ത്രിസഭായോഗം ഇത്തരത്തിലുള്ള ഒരു നിയമനിര്‍മ്മാണം വേണ്ട എന്നു തീരുമാനിച്ചതായിട്ടാണ് എതിര്‍ സത്യവാങ്മൂലത്തില്‍ പറയുന്നത്. യുക്തിവാദി സംഘത്തിന്റെ ഹര്‍ജി യോഗ്യതയുള്ളതല്ലെന്നും തള്ളിക്കളയണമെന്നും ആഭ്യന്തരവകുപ്പിനുവേണ്ടി ഡെപ്യൂട്ടി സെക്രട്ടറി സമര്‍പ്പിച്ച എതിര്‍ സത്യവാങ്മൂലത്തില്‍ പറയുന്നുണ്ട്.

Please follow and like us:

Leave a Reply

Your email address will not be published. Required fields are marked *

× Send Whatsapp Message