മകന്‍ അമ്മയെ തീകൊളുത്തി കൊലപ്പെടുത്തി
കാസറഗോഡ്: മഞ്ചേശ്വരത്ത് മകന്‍ അമ്മയെ തീകൊളുത്തി കൊലപ്പെടുത്തി. വോര്‍ക്കാടി സ്വദേശി ഹില്‍ഡ മൊറയാണ് (60) മരിച്ചത്. മകന്‍ മെല്‍വിന്‍ മൊണ്ടേറ (32) ഒളിവിലാണ്. ഇന്നലെ രാത്രിയാണ് സംഭവം.അമ്മയെ തീകൊളുത്തി കൊലപ്പെടുത്തിയ ശേഷം അയല്‍വാസിയായ ലോലിറ്റയെ ഇയാള്‍ വീട്ടിലേക്ക് വിളിച്ചു വരുത്തി. പിന്നാലെ ഇവരെയും തീകൊളുത്തി. ലോലിറ്റ ഗുരുതര പരുക്കുകളോടെ ആശുപത്രിയിലാണ്. കൊലപാതകത്തിന് പിന്നിലെ കാരണം വ്യക്തമല്ല. ഇന്നു രാവിലെ വീട്ടിലെത്തിയ സമീപവാസികളാണ് പൊള്ളലേറ്റ നിലയില്‍ ഹില്‍ഡയെയും ലോലിറ്റയെയും കണ്ടെത്തിയത്.
Please follow and like us:
