കേരള നവോത്ഥാന മിഷന്‍ രൂപീകരിക്കണം: ബ്രഹ്‌മാനന്ദ ശിവയോഗി സംഗമം
തൃശൂര്‍: നവോത്ഥാനാശയങ്ങള്‍ പിന്നാക്കം പോകുന്ന ഈ കാലഘട്ടത്തില്‍ സര്‍ക്കാര്‍ മുന്‍കയ്യെടുത്ത് കേരള നവോത്ഥാന മിഷന്‍ രൂപീകരിക്കണമെന്ന് തൃശൂരില്‍ ചേര്‍ന്ന ബ്രഹ്‌മാനന്ദ ശിവയോഗി സംഗമം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. ബ്രഹ്‌മാനന്ദശിവയോഗിയുടെ അന്യാധീനമായ സിദ്ധാശ്രമവും സ്‌കൂളുകള്‍ അടക്കമുള്ള അനുബന്ധ സ്വത്തുക്കളും ശിവയോഗിയുടെ വില്‍പ്പത്രപ്രകാരം സംരക്ഷിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്നും സംഗമം ആവശ്യപ്പെട്ടു. ഡോ ധര്‍മ്മരാജ് അടാട്ട് തൃശൂര്‍ മഹാസഭ ഉദ്ഘാടനം ചെയ്തു. സി.പി.കാര്‍ത്തികേയന്‍ അദ്ധ്യക്ഷനായി.
പഴയ കാല പ്രവര്‍ത്തകരായ വി.ടി. വാസുദേവന്‍, അഭയംകൃഷ്ണന്‍, സി.കെ. വേലായുധന്‍മാസ്റ്റര്‍, ധനുവച്ചപുരം സുകുമാരന്‍ എന്നിവരെ ആദരിച്ചു. വി.കെ.സുരേഷ് ബാബു മുഖ്യപ്രഭാഷണം നടത്തി. ഡോ. എം. എസ്. നായര്‍ പ്രസംഗിച്ചു. ടി.കെ. ശക്തിധരന്‍, ഡോ.എം.എന്‍. വിനയകുമാര്‍, ഡോ. സി.കെ. രത്കുമാരി, താജിഷ് ചെക്കോട് എന്നിവര്‍ ആശംസകളര്‍പ്പിച്ചു. എസ്. രമണന്‍ സ്വാഗതവും വി. കെ. നാരായണന്‍ നന്ദിയും പറഞ്ഞു.
പുന:പ്രസിദ്ധീകരിച്ച ശിവയോഗിയുടെ ആനന്ദാദര്‍ശം, എന്‍.പി. ചെക്കൂട്ടി, സി.കെ. വേലായുധന്‍ മാസ്റ്റര്‍ക്കു നല്കിയും സിദ്ധാനുഭൂതി, സുദര്‍ശനന്‍ കുന്നത്തുകാല്‍ വി.യു. സുരേന്ദ്രനു നല്‍കിയും ആനന്ദഗീതങ്ങള്‍ വി.വി.ഗോപിനാഥ് ഡോ. ജോണ്‍ ജോഫിക്കു നല്‍കിയും പ്രകാശിപ്പിച്ചു.
സ്ത്രീമുന്നേറ്റവും ശിവയോഗിയും എന്ന വിഷയത്തില്‍ നടന്ന സെമിനാറില്‍ ഡോ. കെ. ജയനിഷ അദ്ധ്യക്ഷയായി. ഡോ. എന്‍. ഉഷാദേവി ഉദ്ഘാടനം ചെയ്തു. ഡോ. സുജയ വി. എന്‍. വിഷയാവതരണം നടത്തി. ജാനകി നാരായണന്‍, ഷൈനി എന്നിവര്‍ പ്രസംഗിച്ചു. ഡോ. പ്രഭാകരന്‍ പഴശ്ശി ഭാവിപ്രവര്‍ത്തന രൂപരേഖ അവതരിപ്പിച്ചു. കെ.എസ്. ഹരിഹരന്‍ മോഡറേറ്ററായി. ഷാജുമണി വയനാട് പ്രമേയങ്ങള്‍ അവതരിപ്പിച്ചു.
