മുഖം വാട്സ്ആപ് കൂട്ടായ്മ വാര്‍ഷികാഘോഷം നടത്തി
തൃശൂര്‍: അരിമ്പൂര്‍ മുഖം ഗ്രാമീണ നാടകവേദിയുടെ ആഭിമുഖ്യത്തില്‍ നടത്തിയ മുഖം വാട്സ്ആപ് കൂട്ടായ്മയുടെ നാലാം വാര്‍ഷിക ആഘോഷങ്ങളുടെ ഉദ്ഘാടനം കവി ഡോ. സി. രാവുണ്ണി നിര്‍വഹിച്ചു. ചേറ്റുപുഴ എ കെ ജി നഗര്‍ വയോജന ഹാളില്‍ നടന്ന ചടങ്ങില്‍ ആന്റണി പുല്ലഴി അധ്യക്ഷത വഹിച്ചു.
എഴുത്തുകാരന് എം.എന്‍. വിനയകുമാറിന്റെ കഥ ‘തീവണ്ടിയില്‍ സംഭവിക്കുന്നത്’ എന്നതിന്റെ അവതരണം നാടക പ്രവര്ത്തകന് ചാക്കോ ഡി. അന്തിക്കാട്
നടത്തി. സര്‍ഗമുഖം മാസിക രത്നവല്ലി ടീച്ചറില്‍നിന്നും ഡോ. ഗിരീഷ് മുറ്റിച്ചൂര്‍ ഏറ്റുവാങ്ങി പ്രകാശനം ചെയ്തു. പോള്‍സണ്‍ താണിക്കല്‍ , സത്യദേവന് എറവ്, എം.എന്‍. വിനയകുമാര്‍, ഇ.കെ അനില്‍കുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.
Please follow and like us:
