Kerala News

കെ.എം. സലിംകുമാര്‍ അനുസ്മരണ സമ്മേളനം നടത്തി

മൂലമറ്റം: പ്രമുഖ ദലിത് ജനാധിപത്യ ചിന്തകന്‍ കെ.എം. സലിം കുമാറിന്റെ സംസ്‌കാര ചടങ്ങിനോടനുബന്ധിച്ച് അദ്ദേഹത്തിന്റെ വസതിയില്‍ അനുസ്മരണ സമ്മേളനം നടത്തി. എം.എല്‍.പി.ഐ. റെഡ് ഫ്‌ളാഗ് സംസ്ഥാന സെക്രട്ടറി പി.സി. ഉണ്ണിച്ചെക്കന്‍ ഉദ്ഘാടനം നിര്‍വഹിച്ചു. കേരള ദലിത് മഹാസഭ സംസ്ഥാന പ്രസിഡന്റ് സി.എസ്. മുരളി അദ്ധ്യക്ഷത വഹിച്ചു. പ്രമുഖ അംബേദ്കറൈറ്റ്് കെ. അംബുജാക്ഷന്‍ മുഖ്യപ്രഭാഷണം നടത്തി.

വെള്ളിയാമറ്റം പഞ്ചായത്ത് പ്രസിഡന്റ്് മോഹന്‍ദാസ് പുതുശ്ശേരി, ദലിത് ഐക്യ സമിതി സംസ്ഥാന പ്രസിഡന്റ് കെ.കെ. ജിന്‍ഷു, ദലിത് സമുദായ മുന്നണി സംസ്ഥാന സെക്രട്ടറി ബിജോയ് ഡേവിഡ്, ജോണ്‍ ജോസഫ്, അഡ്വ. പി.ആര്‍. പ്രസാദ്, മണികണ്ഠന്‍ കാട്ടാമ്പള്ളി, എം.ഐ. ശശിധരന്‍, സി.ബി. രമണന്‍, കെ.എം. കുഞ്ഞുമോന്‍, വി.സി. സുനില്‍, എസ്. പുഷ്പാമ്മ, പി.ഡി. ജോസ്, കെ.എം. സാബു, ജോസ് പീറ്റര്‍, പി.ജി. ഗോപി, എ.കെ.സജീവ്, സജി കൊല്ലം എന്നിവര്‍ അനുസ്മരണ പ്രഭാഷണങ്ങള്‍ നടത്തി.

Please follow and like us:

Leave a Reply

Your email address will not be published. Required fields are marked *

× Send Whatsapp Message