Business & Agriculture

ഇന്ത്യയിലെ ആദ്യ ചക്ക പാര്‍ലമെന്റ് ജൂലൈ 4ന് മണ്ണുത്തിയില്‍

തൃശൂര്‍: ഇന്ത്യയിലെ ആദ്യ ചക്ക പാര്‍ലമെന്റ് ജൂലൈ നാലിന് മണ്ണുത്തി കാര്‍ഷിക ഗവേഷണ കേന്ദ്രത്തില്‍ നടക്കും. മണ്ണുത്തിയിലെ കാര്‍ഷിക ഗവേഷണ കേന്ദ്രത്തിലെ, 50 വര്‍ഷത്തിലേറെ പ്രായമുള്ള, പ്ലാവുകളുടെ ലോകത്തിലെ തന്നെ അപൂര്‍വ്വമായ ഒരേ ഒരു ജൈവ വൈവിധ്യവും നൂറിലധികം മാവിനങ്ങളും 163 ജാതിയിനങ്ങളും 200 ലധികം സ്വദേശിയും വിദേശിയുമായുള്ള ഫലവൃക്ഷങ്ങളുമുള്ള, കാര്‍ഷിക ഗവേഷണ കേന്ദ്രത്തിന്റെ 43 ഏക്കര്‍ തോട്ടം മരങ്ങള്‍ വെട്ടി, പുല്‍ക്കൃഷിക്കുവേണ്ടി വെറ്റിനറി സര്‍വകാലശാലയ്ക്ക് കൈമാറാന്‍ ശ്രമിക്കുന്ന സാഹചര്യത്തില്‍ ഈ മാതൃകാ തോട്ടം ഭാവി തലമുറയ്ക്ക് വേണ്ടി സംരക്ഷിക്കാനായുള്ള അവസാന അവസരമെന്ന നിലയിലാണ് ചക്ക പാര്‍ലമെന്റ് സംഘടിപ്പിക്കുന്നത്. രാവിലെ 10 മുതല്‍ വൈകിട്ട് നാലുവരെയാണ് പാര്‍ലമെന്റ് നടക്കുക.

അന്താരാഷ്ട്ര ചക്ക ദിനമായ ജൂലൈ 4 ന് നടക്കുന്ന ചക്ക പാര്‍ലമെന്റില്‍ തൃശൂര്‍ ജില്ലയിലെ 3 എം.പിമാര്‍, 13 എം.എല്‍എമാര്‍, തൃശൂര്‍ ജില്ലാ പഞ്ചായത്തിലെയും 16 ബ്ലോക്ക് പഞ്ചായത്തുകളിലെയും 86 ഗ്രാമ പഞ്ചായത്തുകളിലെയും ചക്കയെ സ്‌നേഹിക്കുന്ന അംഗങ്ങള്‍ എന്നിവരെയും പാര്‍ലമെന്റില്‍ പങ്കെടുക്കാന്‍ ക്ഷണിച്ചിട്ടുണ്ടെന്ന് കോ ഓര്‍ഡിനേറ്റര്‍ സി.ഡി. സുനീഷ് അറിയിച്ചു. പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ പേരും ഫോണ്‍ നമ്പറും 94470 10397 ലേക്ക് അറിയിക്കണം.

IMAGE: WIKIPEDIA

Please follow and like us:

Leave a Reply

Your email address will not be published. Required fields are marked *

× Send Whatsapp Message