Cinema

തദ്ദേശനേട്ടം@2025 ചിത്രീകരണം ആരംഭിച്ചു

സ്വന്തം ലേഖകന്‍

ആലപ്പുഴ: ഒരു ഗ്രാമത്തിന്റെ ചരിത്രസ്ഥലികളും പൈതൃക നേട്ടങ്ങളും വികസന കുതിപ്പുകളും ജനങ്ങളിലേക്ക് എത്തിക്കുന്ന സോഷ്യല്‍ മീഡിയ വീഡിയോ പ്രോഗ്രാമായ തദ്ദേശനേട്ടം@2025 ചിത്രീകരണം ആരംഭിച്ചു. തൈക്കാട്ടുശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി ആര്‍ രജിത ചിത്രീകരണത്തിന് തുടക്കം കുറിച്ചു. സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍മാരായ രാജേഷ് വിവേകാനന്ദ, എന്‍ കെ ജനാര്‍ദ്ദനന്‍ എന്നിവരും പങ്കെടുത്തു. ബ്ലോക്ക് പഞ്ചായത്തിന്റെ വികസന നേട്ടങ്ങളും ഗ്രാമപഞ്ചായത്തുകളായ പള്ളിപ്പുറം, തൈക്കാട്ടുശ്ശേരി, പാണാവള്ളി, പെരുമ്പളം, അരൂക്കുറ്റി എന്നീ പഞ്ചായത്തുകളുടെ വികസന പ്രവര്‍ത്തനങ്ങളുമാണ് ഈ വീഡിയോയില്‍ ചിത്രീകരിക്കുന്നത്.

പഞ്ചായത്തിന്റെ വികസന നേട്ടങ്ങള്‍, അംഗങ്ങളുടെ അഭിമുഖങ്ങള്‍, നാടിന്റെ ചരിത്രം, പൈതൃകം, സംസ്‌കാരം, ഗ്രാമക്കാഴ്ചകള്‍ തുടങ്ങിയ പ്രത്യേക ഫീച്ചറുകള്‍ അടങ്ങിയ പ്രോഗ്രാമുകളാണ് വീഡിയോയിലൂടെ ചിത്രീകരിക്കുന്നത്. ഫെയ്‌സ് ബുക്ക്, ഇന്‍സ്റ്റഗ്രാം, യുട്യൂബ്, സ്റ്റാറ്റസ് വീഡിയോസ് തുടങ്ങി 12 വിഭാഗങ്ങളിലായിട്ടാണ് ഈ പ്രോഗ്രാമുകള്‍ ക്രമപ്പെടുത്തിയിരിക്കുന്നത്. പ്രസ്തുത പ്രോഗ്രാമുകള്‍ അടങ്ങിയ വീഡിയോകള്‍ വാര്‍ഡുതല വാട്‌സ് ആപ് ഗ്രൂപ്പുകളിലും പൊതു വാട്‌സ് ആപ് ഗ്രൂപ്പകള്‍ അടങ്ങിയ സമൂഹ മാധ്യമങ്ങളിലും പ്രചരിപ്പിക്കും.

പി ആര്‍ മീഡിയയുടെ ബാനറില്‍ മാധ്യമ പ്രവര്‍ത്തകനും സിനിമാ പി ആര്‍ ഒ യുമായ പി ആര്‍ സുമേരനാണ് തദ്ദേശനേട്ടം@2025 ന്റെ രചനയും സംവിധാനവും നിര്‍വ്വഹിക്കുന്നത്. ക്യാമറ- ടി കെ കൃഷ്ണകുമാര്‍, ആര്‍ട്ട് – വിനേഷ് വി മോഹനന്‍, എഡിറ്റര്‍-സച്ചിന്‍ എസ്.

Please follow and like us:

Leave a Reply

Your email address will not be published. Required fields are marked *

× Send Whatsapp Message