Art & LiteratureSports

സ്‌കൂള്‍ കലോത്സവം തൃശൂരില്‍ കായികമേള തിരുവനന്തപുരത്ത്

തിരുവനന്തപുരം: സംസ്ഥാന സ്‌കൂള്‍ കലോത്സവം, കായികമേള എന്നിവ നടക്കുന്ന ജില്ലകള്‍ പ്രഖ്യാപിച്ചു. സ്‌കൂള്‍ കലോത്സവം തൃശൂരിലും, കായിക മേള തിരുവനന്തപുരത്തുമാണ് നടക്കുക.

കലോത്സവവും കായിക മേളയും ജനുവരിയില്‍ നടക്കും. കായികമേള ‘സ്‌കൂള്‍ ഒളിമ്പിക്‌സ്’ എന്ന പേരിലായിരിക്കും തിരുവനന്തപുരത്തു നടത്തുക. ശാസ്ത്ര മേള പാലക്കാടും സ്‌പെഷ്യല്‍ സ്‌കൂള്‍ മേള മലപ്പുറത്തും നടക്കും. 2025 ല്‍ നടന്ന സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ തൃശൂര്‍ ആയിരുന്നു കപ്പടിച്ചത്. ഒരു പോയിന്റിന് പാലക്കാടിനെ മറികടന്നാണ് കാല്‍ നൂറ്റാണ്ടിന് ശേഷം തൃശൂര്‍ ചാമ്പ്യന്മാരായത്.

Please follow and like us:

Leave a Reply

Your email address will not be published. Required fields are marked *

× Send Whatsapp Message