Local News

‘മീനൂസി’നെ ഇന്ത്യന്‍ കോഫി ഹൗസ് ശാഖയാക്കിയതില്‍ പ്രതിഷേധം

പാലക്കാട്: ചുള്ളിയാര്‍ പട്ടിക ജാതി/പട്ടികവര്‍ഗ്ഗ റിസര്‍വോയര്‍ ഫിഷറീസ് സഹകരണ സംഘത്തിന്റെ പാലക്കാട് കോട്ടമൈതാനത്തുള്ള ‘മീനൂസ്’ റസ്റ്റോറന്റ് ഇന്ത്യന്‍ കോഫി ഹൗസിന്റെ കോട്ടമൈതാനം ശാഖയായി മാറ്റിയ നടപടി നിയമ വിരുദ്ധമാണെന്ന് ആരോപിച്ച് ‘മീനൂസ്’ പ്രൊട്ടക്ഷന്‍ ഫോറം പ്രതിഷേധ മാര്‍ച്ച് നടത്തി. മീനൂസ്’ നെ ഇന്ത്യന്‍ കോഫീ ഹൗസ് ആയി മന്ത്രി എം.ബി. രാജേഷ് ഉദ്ഘാടനം ചെയ്യുന്ന ചടങ്ങിലേക്കായിരുന്നു പ്രതിഷേധ മാര്‍ച്ച്.

പട്ടികജാതി/പട്ടികവര്‍ഗ്ഗ വിഭാഗങ്ങള്‍ക്ക് അനുവദിച്ചിട്ടുള്ള വിഭവങ്ങളും സംരംഭങ്ങളും ആസൂത്രണത്തിലൂടെ തട്ടിയെടുക്കുന്നതിന്റെ ഗൂഢ പദ്ധതിയുടെ ഭാഗമാണിതെന്നും ജില്ല ഭരണകൂടവും ഫിഷറീസ് വകുപ്പും അടിയന്തരമായി ഇടപെട്ട് ഇന്ത്യന്‍ കോഫി ഹൗസ് സൊസൈറ്റിയില്‍ നിന്നും ‘മീനൂസനെ പട്ടികജാതി/പട്ടികവര്‍ഗ്ഗ വിഭാഗങ്ങളുടെ സംരംഭങ്ങള്‍ തുടങ്ങുന്നതിനുള്ള നടപടികള്‍ സ്വീകരിക്കണമെന്നും ഫോറം ആവശ്യപ്പെട്ടു.

മാര്‍ച്ച് തടഞ്ഞ പൊലീസ് മാര്‍ച്ചിന് നേതൃത്വം നല്‍കിയ നേതാക്കളെ അറസ്റ്റ് ചെയ്തു നീക്കി. നാഷണല്‍ ജനതാദള്‍ സംസ്ഥാന പ്രസിഡന്റ് അഡ്വ. ജോണ്‍ ജോണ്‍, ബി.എസ്.പി സംസ്ഥാന സെക്രട്ടറി ഹരി അരുമ്പില്‍, ജില്ല പ്രസിഡന്റ് ടി.പി. നാരായണന്‍ തൃത്താല, മീനൂസ് പ്രൊട്ടക്ഷന്‍ ഫോറം ജനറല്‍ കണ്‍വീനര്‍ പി.കെ. രാജന്‍, അഖില കേരള പാണര്‍ സമാജം സംസ്ഥാന സെക്രട്ടറി ടി.പി. കനകാസ്, ഇന്ത്യന്‍ ലേബര്‍ പാര്‍ട്ടി ജില്ല പ്രസിഡന്റ് പത്മമോഹന്‍ തെക്കേമഠം, എസ്. കെ.എം.എസ്. സംസ്ഥാന വൈസ് പ്രസിഡന്റ് ജി. ബാലഗംഗാധരന്‍, കെ.പി.എം.എസ് ജില്ല ജനറല്‍ സെക്രട്ടറി ആരുച്ചാമി അമ്പലക്കാട് തുടങ്ങിയവര്‍ മാര്‍ച്ചില്‍ പങ്കെടുത്തു.

Please follow and like us:

Leave a Reply

Your email address will not be published. Required fields are marked *

× Send Whatsapp Message