Art & Literature

മുഖം ഗ്രാമീണ നാടകവേദി വാര്‍ഷികവും ജോസ് ചിറമേല്‍ സ്മാരക അവാര്‍ഡ് വിതരണവും

അരിമ്പൂര്‍: മുഖം ഗ്രാമീണ നാടകവേദിയുടെ 38-ാം വാര്‍ഷികവും ജോസ് ചിറമേല്‍ സ്മാരക നാടക അവാര്‍ഡ് വിതരണവും 24 ന് ചേറ്റുപുഴ എസ്.വി.ജി. സ്‌കൂളില്‍ നടക്കും. ഉച്ചകഴിഞ്ഞ് 3ന് നടക്കുന്ന ചടങ്ങില്‍ അവാര്‍ഡു വിതരണവും ഉദ്ഘാടനവും മന്ത്രി കെ. രാജന്‍ നിര്‍വ്വഹിക്കും. ഡോ. ജെയിന്‍ ജോസഫ്, പ്രദീപ് മാളവിക, സേതുനാഥ് കണ്ണാട്ട് എന്നിവര്‍ ജോസ് ചിറമേല്‍ സ്മാരക അവാര്‍ഡുകള്‍ ഏറ്റുവാങ്ങും. ഡോ. ചുമ്മാര്‍ ചൂണ്ടല്‍സ് സ്മാരക അവാര്‍ഡ് സത്യദേവന്‍ എറവും ഡോ. സി.ആര്‍. രാജഗോപാല്‍ സ്മാരക അവാര്‍ഡ് ഡോ. മധുനാരായണന്‍ കൊല്ലവും ഏറ്റുവാങ്ങും.

ചടങ്ങില്‍ കൊച്ചിന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് കെ. രവീന്ദ്രന്‍ അധ്യക്ഷനാകും. ഷൈജു അന്തിക്കാട്, കെ. ഗിരീഷ് കുമാര്‍, അഡ്വ. വി.ഡി. പ്രേം പ്രസാദ്, എം.ആര്‍.
രാജന്‍, പി.എം. ഷാനവാസ് തുടങ്ങിയവര്‍ ആശംസകള്‍ നേരും. എം.കെ. പശുപതി മാസ്റ്റര്‍ സ്വാഗതവും ആന്റണി പുല്ലഴി നന്ദിയും പറയും. ചിത്രകലാ പ്രദര്‍ശനവും പ്രതിഭാസംഗവും ചടങ്ങിന് മാറ്റുകൂട്ടും.

Please follow and like us:

Leave a Reply

Your email address will not be published. Required fields are marked *

× Send Whatsapp Message