Kerala NewsPoliticsWorld News

സംവരണം ഒഴിവാക്കുന്നതിനെക്കുറിച്ച് ആലോചിക്കുമെന്ന് രാഹുല്‍ ഗാന്ധി

ഇന്ത്യ തുല്യനീതിയുടെ സ്ഥലമാകുമ്പോള്‍ മാത്രം

വാഷിങ്ടണ്‍: ഇന്ത്യ തുല്യനീതിയുടെ സ്ഥലമാകുമ്പോള്‍ സംവരണം ഒഴിവാക്കുന്നതിനെക്കുറിച്ച് കോണ്‍ഗ്രസ് ആലോചിക്കുമെന്ന് കോണ്‍ഗ്രസ് നേതാവും പ്രതിപക്ഷനേതാവുമായ രാഹുല്‍ ഗാന്ധി. നിലവിലെ സ്ഥിതി അതല്ല. അമേരിക്കയിലെ ജോര്‍ജ് ടൗണ്‍ സര്‍വകലാശാലയില്‍ വിദ്യാര്‍ഥികളുമായി സംവദിക്കുകയായിരുന്നു അദ്ദേഹം.
നിലവിലെ സാമ്പത്തികസ്ഥിതിയെടുക്കുമ്പോള്‍ ആദിവാസി വിഭാഗത്തിന് 100 രൂപയില്‍ വെറും 10 പൈസ മാത്രമാണ് ലഭിക്കുന്നത്. ദലിതര്‍ക്കും ഒ.ബി.സി. വിഭാഗങ്ങള്‍ക്കും 100 രൂപയില്‍ അഞ്ചു രൂപയുമാണ് ലഭിക്കുന്നത്. ഇവര്‍ക്കെല്ലാം അര്‍ഹമായ പങ്കാളിത്തം ലഭിക്കുന്നില്ല എന്നതാണ് യാഥാര്‍ഥ്യം. ഇന്ത്യയിലെ 90 ശതമാനത്തോളമുള്ള ജനങ്ങള്‍ക്ക് ഇതാണ് ഗതി. ഇന്ത്യയിലെ ബിസിനസുകാരുടെ ലിസ്റ്റ് പരിശോധിക്കൂ, ഞാന്‍ പരിശോധിച്ചു. അതില്‍ ഒരു ആദിവാസിയുടെ, ദലിതന്റെ പേര് കാണിച്ചു തരൂ. ഒ.ബി.സി.ക്കാരുടെ പേര് കാണിച്ചു തരൂ. ആദ്യ 200ല്‍ ഒരാള്‍ ഒ.ബി.സിയാണെന്നാണ് തോന്നുന്നത്. ഇന്ത്യയുടെ 50 ശതമാനത്തോളം വരുന്നവരാണ് ഒ.ബി.സി. നമ്മളിപ്പോഴും രോഗലക്ഷണത്തിനു ചികിത്സ നടത്തുന്നില്ല. ഇന്നത്തെ സാഹചര്യത്തില്‍ സംവരണം മാത്രമല്ല ഏക പോംവഴി, മറ്റു വഴികളുണ്ടെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. ഭരണഘടന സംരക്ഷിക്കപ്പെടണം. ജാതി സെന്‍സസിന്റെ കാര്യത്തില്‍ ഇന്ത്യാ സഖ്യത്തില്‍പ്പെട്ടവര്‍ക്ക് യോജിപ്പുണ്ട്.- അദ്ദേഹം പറഞ്ഞു.

Please follow and like us:

Leave a Reply

Your email address will not be published. Required fields are marked *

× Send Whatsapp Message