India NewsKerala NewsnewsPolitics

വഖഫ് നിയമ ഭേദഗതി ഭരണഘടനാ മൂല്യങ്ങള്‍ക്കെതിരെന്ന് കെ.വി. അബ്ദുള്‍ ഖാദര്‍

തൃശൂര്‍: കേന്ദ്ര സര്‍ക്കാര്‍ നടപ്പിലാക്കുമെന്ന് പ്രഖ്യാപിച്ച വഖഫ് നിയമ ഭേദഗതി രാജ്യത്തെ വഖഫ് ബോര്‍ഡുകളെ
ദുര്‍ബലപ്പെടുത്തുമെന്ന് മുന്‍ വഖഫ് ബോര്‍ഡ് ചെയര്‍മാന്‍ കെ.വി. അബ്ദുള്‍ ഖാദര്‍ പറഞ്ഞു. വഖഫ് നിയമ ഭേദഗതിക്കെതിരേ നാഷണല്‍ ലീഗ് ജില്ലാ കമ്മിറ്റി കോര്‍പ്പറേഷന്‍ ഓഫീസിന് മുന്നില്‍ സംഘടിപ്പിച്ച പ്രതിഷേധ പൊതുയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു
അദ്ദേഹം. ഭരണഘടനാ മൂല്യങ്ങള്‍ക്കെതിരായ സമീപനമാണ് കരട് ഭേദഗതി നിര്‍ദ്ദേശങ്ങളില്‍ ഉള്ളതെന്നും അദ്ദേഹം പറഞ്ഞു.
ജില്ലാ പ്രസിഡന്റ് സയ്യിദ് ഷബീല്‍ ഐദ്‌റൂസി തങ്ങള്‍ അധ്യക്ഷത വഹിച്ചു. പി. ബാലചന്ദ്രന്‍ എം.എല്‍.എ. മുഖ്യാതിഥിയായി. നാഷണല്‍ ലീഗ് സംസ്ഥാന ഓര്‍ഗനൈസിങ് സെക്രട്ടറി എന്‍.കെ. അബ്ദുല്‍ അസീസ് മുഖ്യ പ്രഭാഷണം നടത്തി. ജില്ലാ പഞ്ചായത്ത് അംഗം ജലീല്‍ ആദൂര്‍, സംസ്ഥാന ഹജ്ജ് കമ്മിറ്റി മെംബര്‍ മുഹമ്മദ് കാസിം കോയ, മുന്‍ സംസ്ഥാന പിന്നോക്ക വിഭാഗ കമ്മിഷന്‍ അംഗം മുള്ളൂര്‍ക്കര മുഹമ്മദലി സഖാഫി, ഡോ. അബ്ദുല്‍ ഹസീബ് മദനി (കെ.എന്‍.എം.), ആര്‍.എം. സുലൈമാന്‍ മുഹമ്മദ് (ജമാ അത്തെ ഇസ്ലാമി), പി.കെ. ഇബ്രാഹിം ഫലാഹി തൊടുപുഴ, സിദ്ധിക്ക് ഫൈസി മങ്കര, നാഷണല്‍ ലീഗ് സംസ്ഥാന സെക്രട്ടറി ജയിംസ് കാഞ്ഞിരത്തിങ്ങല്‍, ജില്ലാ ജനറല്‍ സെക്രട്ടറി ഷാജി പള്ളം, ജില്ലാ ട്രഷറര്‍ ഷറഫുദ്ധീന്‍, ജില്ലാ വൈസ് പ്രസിഡന്റ് എ.ടി. മജീദ് വെങ്കിടങ്, നാഷണല്‍ വിമന്‍സ് ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി അഡ്വ. രമാദേവി വടക്കാഞ്ചേരി, നാഷണല്‍ യൂത്ത് ലീഗ് സംസ്ഥാന ഓര്‍ഗനൈസിങ് സെക്രട്ടറി നസ്‌റുദീന്‍ മജീദ്, വര്‍ക്കേഴ്‌സ് യൂണിയന്‍ ജില്ലാ പ്രസിഡന്റ് ഷംസുദ്ദീന്‍ ഹാജി കാരേങ്ങല്‍, നാഷണല്‍ ദളിത് ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി ലിജേഷ് കടവത്ത്, നാഷണല്‍ പ്രവാസി ലീഗ് ജില്ലാ പ്രസിഡന്റ് അഷറഫ് ഹാജി, നാഷണല്‍ ഫാര്‍മേഴ്സ് ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി ഷാജു കാളാഞ്ചേരി, കുഞ്ഞിമോയ്ദീന്‍ ചേലക്കര, എ.പി.എ. വഹാബ് പാടൂര്‍ എന്നിവര്‍ പ്രസംഗിച്ചു.

Please follow and like us:

Leave a Reply

Your email address will not be published. Required fields are marked *

× Send Whatsapp Message