വാളയാര്‍ കുഞ്ഞുങ്ങള്‍ക്ക് നീതി വേണം: തിരുവനന്തപുരത്തുനിന്നും പാലക്കാട്ടേക്ക് സ്ത്രീസുരക്ഷായാത്ര നടത്തും
പാലക്കാട്: വാളയാര്‍ കുഞ്ഞുങ്ങള്‍ക്ക് നീതി ആവശ്യപ്പെട്ട് നീതി സമരസമിതി തിരുവനന്തപുരത്തുനിന്നും പാലക്കാട്ടേക്ക് സ്ത്രീസുരക്ഷായാത്ര നടത്തും. വാളയാര്‍ കേസ് അട്ടിമറിച്ച സോജന് ഐ.പി.എസ്. കൊടുക്കരുത്, സോജനെ ശിക്ഷിക്കുക, കേസില്‍ കുഞ്ഞുങ്ങളുടെ അമ്മയ്ക്ക് വിശ്വാസമുള്ള സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടറെ നിയമിക്കുക, കേസ് എറണാകുളം സി.ബി.ഐ. കോടതിയിലേക്ക് മാറ്റിയ നടപടി റദ്ദാക്കുക, കേരളത്തിന് പുറത്തു നിന്നുള്ള സി.ബി.ഐ. ഉദ്യോഗസ്ഥരെക്കൊണ്ട് വാളയാര്‍ കേസ് അന്വേഷണം നടത്തുക, സ്ത്രീകളുടെയും കുട്ടികളുടെയും സുരക്ഷയ്ക്ക് വ്യക്തമായ കര്‍മ്മപരിപാടി സര്‍ക്കാര്‍ തയാറാക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് യാത്ര നടത്തുന്നത്.
പാലക്കാട് ചേര്‍ന്ന നീതിസമരസമിതി യോഗമാണ് തീരുമാനമെടുത്തത്. ജാഥയുടെ റൂട്ടും മറ്റു വിശദ വിവരങ്ങളും ചര്‍ച്ച ചെയ്യുന്നതിനും ഒക്ടോബര്‍ രണ്ടിന് വൈകിട്ട് നാലിന് കോട്ടയം കെ.എസ്.ആര്.ടി.സി. ബസ് സ്റ്റാന്‍ഡിന് സമീപമുള്ള ഫുഡ്ലാന്‍ഡ് ഹോട്ടലില്‍ വിവിധ രാഷ്ട്രീയ സാമൂഹ്യ സാംസ്കാരിക സംഘടനകളുടെ യോഗം വിളിക്കുന്നതിനും തീരുമാനിച്ചു. വാളയാര്‍ കുഞ്ഞുങ്ങള്‍ക്ക് നീതി ലഭിക്കുന്നതിനു വേണ്ടിയുള്ള ഈ പോരാട്ടത്തില്‍ മുന്‍കാലങ്ങളിലെന്ന പോലെ തുടര്‍ന്ന് എല്ലാവരുടെയും പിന്തുണ ഉണ്ടാകണമെന്ന്
നീതി സമരസമിതി ചെയര്മാന് വിളയോടി വേണുഗോപാല്‍, കണ്‍വീനര്‍ കെ. വാസുദേവന്‍ എന്നിവര്‍ അഭ്യര്‍ഥിച്ചു.

സമരം വിജയിക്കട്ടെ
ഐക്യദാർഢ്യം