India NewsKerala NewsnewsPoliticsWomen

പ്രഫ. വി. അരവിന്ദാക്ഷന്‍ പുരസ്‌കാരം ടീസ്റ്റ സെതല്‍വാദിന്

തൃശൂര്‍: എട്ടാമത് പ്രഫ. വി.അരവിന്ദാക്ഷന്‍ സ്മാരക പുരസ്‌കാരം മനുഷ്യാവകാശപ്രവര്‍ത്തക ടീസ്റ്റ സെതല്‍വാദിന്
നല്‍കുമെന്ന് പ്രഫ. വി. അരവിന്ദാക്ഷന്‍ ഫൗണ്ടേഷന്‍ പ്രസിഡന്റ് ഡോ. കാവുമ്പായി ബാലകൃഷ്ണന്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. ഹിന്ദുത്വ പ്രത്യയശാസ്ത്രത്തിന്റെ ഫാസിസ്റ്റ് പ്രവണതകളേയും അതിന് അനുസൃതമായ ഭരണകൂട നടപടികളേയും നിരന്തരമായി പ്രതിരോധിക്കുന്ന മനുഷ്യാവകാശപ്രവര്‍ത്തക എന്ന നിലയിലാണ് ടീസ്്റ്റയെ തെരഞ്ഞെടുത്തത്. ഭരണഘടനാമൂല്യങ്ങളും ഫെഡറലിസവും ബഹുസ്വരതയും സംരക്ഷിക്കുന്നതിനുള്ള ത്യാഗനിര്‍ഭരമായ പോരാട്ടങ്ങള്‍ തുടരുകയാണവരെന്നും അദ്ദേഹം പറഞ്ഞു. എം.എ. ബേബി, കെ. സച്ചിദാനന്ദന്‍, പ്രഫ. സി. വിമല, ഡോ. കാവുമ്പായി ബാലകൃഷ്ണന്‍ എന്നിവരടങ്ങിയ സമിതിയാണ് അവാര്‍ഡ് ജേതാവിനെ നിശ്ചയിച്ചത്. 50,000 രൂപയും ശില്‍പ്പവും പ്രശസ്തിപത്രവും അടങ്ങുന്ന പുരസ്‌കാരം 15ന് വൈകിട്ട് അഞ്ചിന് സാഹിത്യ അക്കാദമി ഹാളില്‍ നടക്കുന്ന അനുസ്മരണ സമ്മേളനത്തില്‍ സമ്മാനിക്കും. സമ്മേളനത്തോടനുബന്ധിച്ച് കോളജ് വിദ്യാര്‍ഥികള്‍ക്കായി ഉപന്യാസമത്സരവും ലളിതഗാന ആലാപനമത്സരവും നടത്തും. ഉച്ചകഴിഞ്ഞ് മൂന്നിനാണ് ലളിതഗാനാലാപനമത്സരം. പത്രസമ്മേളനത്തില്‍ സെക്രട്ടറി പി.എസ്. ഇക്ബാല്‍, ഡോ. ഫസീല തരകത്ത്, ഇ.ഡി. ഡേവീസ് എന്നിവരും പങ്കെടുത്തു.

Please follow and like us:

Leave a Reply

Your email address will not be published. Required fields are marked *

× Send Whatsapp Message