Kerala News

ശ്രീവല്ലഭന്‍ ബി. ഒരുക്കുന്ന അഞ്ചാമത്തെ ചിത്രമായ ‘കൊറ്റവൈ’ വരുന്നു

പി.ആര്‍. സുമേരന്‍

കൊച്ചി: പാരല്ലക്‌സ് ഫിലിം ഹൗസിന്റെ ബാനറില്‍ യുവ സംവിധായകന്‍ ശ്രീവല്ലഭന്‍ ബി. സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ‘കൊറ്റവൈ’
ശ്രീവല്ലഭന്റെ അഞ്ചാമത്തെ ചിത്രമായ കൊറ്റവൈ വ്യത്യസ്തമായ കഥ പറയുന്ന റോഡ് മൂവിയാണ്. മുംബൈയില്‍ നിന്നും ഒരു പ്രത്യേക സാഹചര്യത്തില്‍ കേരളത്തിലേക്ക് യാത്ര തിരിച്ച ഒരു ചെറുപ്പക്കാരന്റെ ജീവിതത്തില്‍ സംഭവിക്കുന്ന കാര്യങ്ങളാണ് സിനിമയുടെ ഇതിവൃത്തമെന്ന് സംവിധായകന്‍ പറഞ്ഞു.
പുതുതലമുറയ്ക്കും പഴയ തലമുറയ്ക്കും ഒരുപോലെ ആസ്വദിക്കാന്‍ കഴിയുന്ന രീതിയിലാണ് സിനിമ ചിത്രീകരിക്കുന്നത്. പാരല്ലക്‌സ് ഫിലിം ഹൗസിന്റെ യൂട്യൂബ് ചാനലിലൂടെ ടൈറ്റില്‍ പ്രൊമോ വീഡിയോ റിലീസ് ചെയ്തു.
ശ്രീവല്ലഭന്റെ കഥയ്ക്ക് ശ്രീവല്ലഭനും ആഷിം സൈനുല്‍ ആബ്ദീനും ചേര്‍ന്ന് തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നു. പുതുമുഖ സംഗീത സംവിധായകനും ഗായകനും കൂടിയായ കെ.എസ്. സായി മഹേശ്വറിന്റെ അരങ്ങേറ്റ ചിത്രം കൂടിയാണ് കൊറ്റവൈ.
മലയാളത്തിലെ പ്രമുഖ താരങ്ങളും പുതുമുഖങ്ങളും ചിത്രത്തില്‍ അണിനിരക്കും. സിനിമയുടെ മറ്റ് വിശേഷങ്ങള്‍ പിന്നാലെ അറിയിക്കുമെന്ന് ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചു.

ചിത്രത്തിന്റെ പി.ആര്‍.ഒ. ആന്‍ഡ് മാര്‍ക്കറ്റിങ് കണ്‍സള്‍ട്ടന്റ് പി.ആര്‍. സുമേരന്‍. 9446190254

Please follow and like us:

Leave a Reply

Your email address will not be published. Required fields are marked *

× Send Whatsapp Message