സര്‍വകലാശാല താരതമ്യപഠനത്തില്‍ മൈക്കിള്‍ ജാക്സന്റെ വിവാദ പാട്ട്
കാലിക്കറ്റ് സര്‍വ്വകലാശാലയിലെ നാലാം സെമസ്റ്റര്‍ വിദ്യാര്‍ത്ഥികള്‍ക്കാണ് വേടന്റെ ‘ഭൂമി ഞാന്‍ വാഴുന്നിടം’ എന്ന ഗാനവും മൈക്കിള്‍ ജാക്സന്റെ ‘They dont really care about us ‘ എന്ന ഗാനവും തമ്മിലുള്ള താരതമ്യ പഠനം നിര്‍ദ്ദേശിച്ചിട്ടുള്ളത്. ലോകത്ത് നടക്കുന്ന മനുഷ്യാവകാശ ലംഘനങ്ങളെ പറ്റി അതിശക്തമായ ഭാഷയിലും സംഗീതത്തിലുമാണ് ജാക്സണ് ഈ ഗാനം ചിട്ടപ്പെടുത്തിയിരിക്കുന്നത്.
മാത്രമല്ല മൈക്കിള്‍ ജാക്സന്റെ ഏറ്റവും വിവാദമായ പാട്ടും ഇതാണ്.
Beat me, hate me
You can never break me
Will me, thrill me
You can never kill me
Jew me, sue me
Everybody, do me
Kick me, kike me
Don’t you black or white me
All I wanna say is that they don’t really care about us
ഈ വരികളിലെ jew me എന്ന വരി വളരെയധികം വിമര്‍ശിക്കപ്പെട്ടു. jew me എന്നത് ഒരു വംശീയ പ്രയോഗമായി കണക്കാക്കപ്പെടുകയും ആ വാക്കില്‍ ജൂതവിരുദ്ധത ആരോപിക്കപ്പെടുകയും ചെയ്തു. jew me എന്ന വാക്കുകളില്‍ വിലപേശുക എന്ന അര്‍ത്ഥത്തില്‍ ഉള്ള ഒരു വംശീയ പ്രയോഗം പൊതുവേ ഉണ്ടായിരുന്നതാണ് കാരണം.
പിന്നീട് ഈ വരിയില്‍ മൈക്കിള്‍ ജാക്സണ് ഖേദം പ്രകടിപ്പിക്കുകയും jew me എന്ന വരി മാത്രം Mute ചെയ്യുകയും ചെയ്തു.
ഈ പാട്ടിനെ പറ്റി അന്ന് അദ്ദേഹം പറഞ്ഞത് ഇങ്ങനെയാണ് .
‘മുന്‍വിധിയുടെയും വെറുപ്പിന്റെയും വേദനയെക്കുറിച്ചാണ് ഈ ഗാനം, സാമൂഹികവും രാഷ്ട്രീയവുമായ പ്രശ്നങ്ങളിലേക്ക് ശ്രദ്ധ ആകര്‍ഷിക്കുന്നതിനുള്ള ഒരു മാര്‍ഗമാണിത്. ഞാന്‍ കുറ്റാരോപിതരുടെയും ആക്രമിക്കപ്പെട്ടവരുടെയും ശബ്ദമാണ്. ഞാന്‍ എല്ലാവരുടെയും ശബ്ദമാണ്. ഞാന്‍ തല മുണ്ഡനം ചെയ്യപെട്ടവന് ആണ്, ഞാന്‍ ജൂതനാണ്, ഞാന്‍ കറുത്ത മനുഷ്യനാണ്, ഞാന്‍ വെള്ളക്കാരനാണ്. ഞാന്‍ ആക്രമകാരി ആയിരുന്നിട്ടില്ല. യുവാക്കള്‍ക്കെതിരായ അനീതികളെക്കുറിച്ചും വ്യവസ്ഥിതി അവരെ എങ്ങനെ തെറ്റായി കുറ്റപ്പെടുത്തുന്നു എന്നതിനെക്കുറിച്ചുമാണ് ഈ ഗാനം .. ‘
മനുഷ്യാവകാശ ധ്വംസനങ്ങളെ പറ്റി ലോകത്തെ ബോധവല്‍ക്കരിക്കാന്‍ നിര്‍മ്മിച്ച ഈ ഗാനം രണ്ട് പതിപ്പായിട്ടാണ് അദ്ദേഹം പുറത്തിറക്കിയത്.
ബ്രസീലിയന്‍ പതിപ്പും, ജയിലില്‍ വച്ച് ചിത്രീകരിച്ച മറ്റൊരു പതിപ്പും.
ഈ ഗാനം തുടങ്ങുന്നത് തന്നെ ശക്തമായ ഒരു ബീറ്റില്‍ ആണ് (താളം)
ഈ പാട്ടിന്റെ സ്വാധീനത്തില്‍ മലയാളത്തില്‍ ഏതൊക്കെ പാട്ടുകള്‍ ഇറങ്ങിയിട്ടുണ്ട് എന്ന് വെറുതേ ഒന്ന് അന്വേഷിച്ചപ്പോള്‍ കുറച്ച് ഗാനങ്ങള്‍ കിട്ടി.
- പ്രണയമണിതൂവല്‍ പൊഴിയും പവിഴ മഴ (അഴകിയ രാവണന്), 2. മണിമുകിലേ – (കുബേരന്), 3. ചോല കുയിലുകള്‍ കൂകി പാടും (പ്രിന്‍സ്), 4. ചിലുചിലെ ചിലച്ചും (പൂനിലാമഴ)
അതായത് They dont really care about Us എന്ന അതിഗൗരവമായി മനുഷ്യരുടെ അടിച്ചമര്‍ത്തലിനെ പറ്റി നിര്‍മ്മിച്ച പാട്ടിലെ താളവും ട്യൂണും കടമെടുത്ത് ‘ലോല പ്രണയ പൈങ്കിളി പാട്ട്’ ഉണ്ടാക്കിയ ഒരു ദേശത്ത് നിന്നു ആണ് വേടന് അടിച്ചമര്‍ത്തപ്പെട്ടവരുടെ രാഷ്ട്രീയം തന്റെ പാട്ടുകളിലൂടെ പറയേണ്ടി വരുന്നത് എന്നതാണ് ഏറ്റവും വലിയ വെല്ലുവിളി.
(രാഹുല്‍ ഹംപിള്‍ സനലിന്റെ ഫേസ് ബുക്ക് കുറിപ്പ്)
