Art & Literature

പോള്‍സണ്‍ താണിക്കലിന് എസ്.എല്‍. പുരം സദാനന്ദന്‍ സ്മാരക അവാര്‍ഡ്

തൃശൂര്‍: എസ്. എല്‍. പുരം സദാനന്ദന്‍ സ്മാരക അവാര്‍ഡ് ആര്‍ട്ടിസ്റ്റ് സുജാതനില്‍ നിന്നും പോള്‍സണ്‍ താണിക്കല്‍ ഏറ്റുവാങ്ങി. ഗ്രാമീണ നാടകം തെരുവ് നാടകം ചവിട്ടുനാടകം തീയേറ്റര്‍ നാടകരംഗങ്ങളിലെ സമഗ്രസംഭാവന മുന്‍നിര്‍ത്തിയാണ് അവാര്‍ഡ് നല്കിയത്.

ആലപ്പുഴ എസ്.എല്‍. പുരം ഗാന്ധിസ്മാരകത്തില്‍ നടന്ന ചടങ്ങില്‍ ആലപ്പി ഋഷികേശ് അധ്യക്ഷനായി. വയലാര്‍ ശരത്ചന്ദ്ര വര്‍മ്മ, അഡ്വ. പി.പി. ബൈജു, ഹാരിസ് പനക്കല്‍ തുടങ്ങിയവര്‍ സംസാരിച്ചു. ചേറ്റുപുഴ മുഖം ഗ്രാമീണ നാടകവേദി സെക്രട്ടറിയാണ് പോള്‍സണ്‍ താണിക്കല്‍.

Please follow and like us:

Leave a Reply

Your email address will not be published. Required fields are marked *

× Send Whatsapp Message