Sports

ദേശീയ പഞ്ചഗുസ്തി ചാമ്പ്യന്‍ഷിപ്പ് തൃശൂരില്‍

മന്ത്രി വി. അബ്ദുറഹിമാന്‍ ഉദ്ഘാടനം ചെയ്യും; ലോഗോ പ്രകാശനം ചെയ്തു

തൃശൂര്‍: പീപ്പിള്‍സ് ആം റെസ്ലിങ് ഫെഡറേഷന്‍ ഓഫ് ഇന്ത്യയുടെ നേതൃത്വത്തിലുള്ള ദേശീയ പഞ്ചഗുസ്തി ചാമ്പ്യന്‍ഷിപ്പിന് ജൂണ്‍ 29ന് തൃശൂരില്‍ തുടക്കം. തൃശൂര്‍ വി.കെ.എന്‍. മേനോന്‍ ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ വൈകീട്ട് അഞ്ചിന് നടക്കുന്ന സമ്മേളനത്തില്‍ മന്ത്രി വി. അബ്ദുറഹിമാന്‍ ചാമ്പ്യന്‍ഷിപ്പിന്റെ ഉദ്ഘാടനം നിര്‍വഹിക്കും. ആം റസ്‌ലിങ് അസോസിയേഷന്‍ ദേശീയ പ്രസിഡന്റ് പ്രീതി ജഹാഖിനി അധ്യക്ഷത വഹിക്കും.

സബ്ജൂനിയര്‍, ജൂനിയര്‍, യൂത്ത്, സീനിയര്‍, മാസ്റ്റേഴ്‌സ്, ഫിസിക്കലി ഡിസേബിള്‍ഡ് എന്നി വിഭാഗങ്ങളിലായി നടക്കുന്ന മല്‍സരത്തില്‍ 24 സംസ്ഥാനങ്ങളില്‍ നിന്നും 4 കേന്ദ്ര ഭരണ പ്രദേശങ്ങളില്‍ നിന്നുമായി ഏകദേശം 2500 ഓളം കായിക താരങ്ങളും 200 ഓളം ഒഫീഷ്യല്‍സുമാണ് പങ്കെടുക്കുന്നത്. തിങ്കളാഴ്ച നടക്കുന്ന മല്‍സരത്തില്‍ കേരള സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് യു ഷറഫലി മുഖ്യാതിഥിയായി പങ്കെടുക്കും. ദേശീയ ചാമ്പ്യന്‍ഷിപ്പിന്റെ ലോഗോ പ്രകാശനം തൃശൂരില്‍ നടന്ന ചടങ്ങില്‍ അസോസിയേഷന്‍ ദേശീയ പ്രസിഡന്റ് പ്രീതി ജഹാഖിനി നിര്‍വഹിച്ചു. അസോസിയേഷന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി ജോജി ഏളൂര്‍, പീപ്പിള്‍സ് ആം റെസലിങ് ഫെഡറേഷന്‍ ചീഫ് അഡൈ്വസര്‍ പര്‍വീന്‍ ഡബാസ്, ദേശീയ വൈസ് പ്രസിഡന്റ് മനോഹര്‍സിങ് ഷെഖാവത്ത്, ലീഗല്‍ അഡൈ്വസര്‍, താരിഫ്ഖാന്‍, ദേശീയ ട്രഷറര്‍ മായങ്ക് പട്ടേല്‍, ടൂര്‍ണമെന്റ് ഓര്‍ഗനൈസിങ് കമ്മിറ്റി കണ്‍വീനര്‍ അഡ്വ. ജോഷി ഫ്രാന്‍സിസ് എന്നിവര്‍ സംബന്ധിച്ചു.

ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കുന്ന മല്‍സരാര്‍ഥികളെയും ഒഫിഷ്യല്‍സിനെയും തൃശൂരില്‍ സംഘാടക സമിതിയുടെ നേതൃത്വത്തില്‍ സ്വീകരിച്ചതായി കേരള ആം റെസലിങ് അസോസിയേഷന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി ജോജി ഏളൂര്‍, ടൂര്‍ണമെന്റ് ഓര്‍ഗനൈസിങ് കമ്മിറ്റി കണ്‍വീനര്‍ അഡ്വ. ജോഷി ഫ്രാന്‍സിസ്, പബ്‌ളിസിറ്റി കണ്‍വീനര്‍ പി.എ ഹസന്‍ എന്നിവര്‍ അറിയിച്ചു.

Please follow and like us:

Leave a Reply

Your email address will not be published. Required fields are marked *

× Send Whatsapp Message