മാടന്
ജയപ്രകാശ് ഒളരി

മനുഷ്യന്,
മതച്ചതുപ്പില് പിറന്നു,
ജാതിച്ചെളിക്കുണ്ടില് വളര്‍ന്നു.
ചതുപ്പും ചെളിയും പടുത്ത
പുരോഹിത-അറവുകാര്,
ഉയിര്ത്തമ്പലങ്ങള്,
പള്ളികള്‍, മോസ്ക്കുകള്‍
സര്‍വ്വം വെടിഞ്ഞ്
മനുഷ്യത്വം ഉണരെ
കിടച്ചതെനിക്ക്
ഹാ! ശവപ്രൊമോഷന്!
കഷ്ടം ഞാനായൊരെന്റെ
മനുഷ്യത്വം
ജഢമായളിയുന്നു,
തീരുന്നു!
Please follow and like us:
